HOME
DETAILS

ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി; ഹരിയാന സ്വദേശി അറസ്റ്റിൽ

  
Web Desk
September 29 2025 | 11:09 AM

haryana native arrested for leaking indian army secrets to pakistan

ഡൽഹി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറ്റം ചെയ്ത ഹരിയാനയിലെ മേവാത് സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു. പൽവാൽ പൊലിസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് (സിഐഎ) ഇയാളെ പിടികൂടിയത്. തൗഫീഖ് എന്നാണ് പിടിയിലായ വ്യക്തിയുടെ പേര്. മേവാത്തിനടുത്തുള്ള ഹാത്തിൻ ബ്ലോക്കിലെ അലിമേവ് ഗ്രാമത്തിലെ താമസക്കാരനാണ് ഇയാൾ.

വിദേശ വിസ സേവനങ്ങൾ നടത്തുന്നതിന്റെ മറവിൽ പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ ചോർത്തിക്കൊടുത്തതായാണ് പൊലിസ് ആരോപണം. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് കൈമാറ്റം ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചു.

2022-ൽ പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായും, അതിർത്തി മേഖലകളിലെ വ്യക്തികളുമായി സമ്പർക്കം നിലനിർത്തിയിരുന്നതായും പൊലിസ് കണ്ടെത്തി. പാകിസ്ഥാനിലേക്ക് പോകാൻ നിരവധി പേർക്ക് വിസ സഹായം ലഭ്യമാക്കിയിരുന്നു. കേന്ദ്ര ഏജൻസികളും ഹരിയാന പൊലിസും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയുടെ പ്രവർത്തനങ്ങളുടെ ആഴവും വ്യാപ്തിയും വിശദമായി പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന നെതന്യാഹുവിന്റെ വാദം തള്ളി ഫലസ്തീനിലെ ചര്‍ച്ച് കമ്മിറ്റി

International
  •  2 hours ago
No Image

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

organization
  •  2 hours ago
No Image

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ

National
  •  3 hours ago
No Image

ഒടുവില്‍ ക്ഷമ ചോദിച്ച് ഇസ്‌റാഈല്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് നെതന്യാഹു മാപ്പ് അപേക്ഷിച്ചു

International
  •  3 hours ago
No Image

'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി

uae
  •  3 hours ago
No Image

ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ

National
  •  3 hours ago
No Image

'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

National
  •  3 hours ago
No Image

യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?‌

uae
  •  3 hours ago
No Image

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

Kerala
  •  4 hours ago
No Image

മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

Kerala
  •  4 hours ago