HOME
DETAILS

'കേരളം എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പം' ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി

  
Web Desk
September 29, 2025 | 9:28 AM

kerala expresses solidarity with palestine cm pinarayi vijayan meets palestinian ambassador

തിരുവനന്തപുരം: ഫലസ്തീന്‍ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡറായ അബ്ദുല്ല അബു ഷാവേഷുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മുഖ്യമന്ത്രി കേരളത്തിന്റെ പിന്തുണ അറിയിച്ചത്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ആയിരുന്നു കൂടിക്കാഴ്ച.കേരളം എന്നും ഫലസ്തീന്‍ ജനതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞു.
 
'യു.എസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും അട്ടിമറിച്ചാണ് ഫലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്‌റാഈല്‍ നിഷേധിച്ചുപോരുന്നത്. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനൊപ്പമാണ് കേരളം. യു.എന്‍ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തിരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്'   മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇസ്‌റാഈലി അധിനിവേശവും ഫലസ്തീന്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങളും അംബാസിഡര്‍ വിശദീകരിച്ചു. ഈ നിര്‍ണായ സന്ദര്‍ഭത്തില്‍ കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കി.  കൂടുതല്‍ പിന്തുണ ഫലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

kerala cm pinarayi vijayan reaffirmed the state's solidarity with the people of palestine during a meeting with palestinian ambassador abdullah abu shawesh, emphasizing support for palestinian self-determination and peace in west asia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  10 days ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  10 days ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  10 days ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  10 days ago
No Image

എസ്.ഐ.ആർ പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപെടുമെന്ന് സുപ്രിംകോടതി

National
  •  10 days ago
No Image

കൊല്ലം സ്വദേശിയായ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  10 days ago
No Image

രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി

crime
  •  10 days ago
No Image

ഹോങ്കോങ്ങ് തീപിടിത്തം മരണം 44 ആയി; മൂന്നുപേർ അറസ്റ്റിൽ, സ്കൂളുകൾക്ക് അവധി

International
  •  10 days ago
No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  11 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  11 days ago