HOME
DETAILS

കോഴിക്കോട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം മോഷ്ടിച്ച പ്രതി മോഷണ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കവെ പിടിയിൽ

  
September 29 2025 | 12:09 PM

kozhikode thief caught with stolen bike after stealing 25 pawan gold

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പ്രതി പൊലിസ് പിടിയിൽ. പന്തീരങ്കാവ് പാറക്കുളം സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. മല്ലിശ്ശേരി താഴം മധുവിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. കക്കോടിയിൽ മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ, സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിച്ച് അഖിൽ രക്ഷപ്പെട്ടിരുന്നു. പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പൊലിസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മധുവിന്റെ വീട്ടിൽ മോഷണം നടന്നത്. വീട്ടുകാർ ആശുപത്രി ആവശ്യത്തിനായി പുറത്തുപോയ സമയം മനസ്സിലാക്കി, അഖിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തുകയായിരുന്നു. മധുവിന്റെ കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണം കണ്ടെത്തിയത്. വീടിന് സമീപത്തെ ഇടവഴിയിലൂടെ ഒരാൾ നടന്നുപോകുന്നതും വീട്ടുവളപ്പിലേക്ക് പ്രവേശിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

പ്രതി ടെറസ് വഴി കയറി മുകൾഭാഗത്തെ വാതിൽ തുറന്നാണ് വീട്ടിനുള്ളിൽ പ്രവേശിച്ച് മോഷണം നടത്തിയത്. 14 വ്യത്യസ്ത സ്ഥലങ്ങളിൽ മോഷണം നടത്തിയതായി അഖിൽ പൊലിസിനോട് സമ്മതിച്ചതായി മെഡിക്കൽ കോളേജ് എസിപി ഉമേഷ് അറിയിച്ചു. കക്കോടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അഖിലിന്റെ സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചിരുന്നതായും പൊലിസ് കണ്ടെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി

uae
  •  3 hours ago
No Image

ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ

National
  •  3 hours ago
No Image

'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

National
  •  3 hours ago
No Image

യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?‌

uae
  •  3 hours ago
No Image

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

Kerala
  •  4 hours ago
No Image

മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

Kerala
  •  4 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ട; മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തെ രഹസ്യ പൊലിസ് തകർത്ത കഥ

Football
  •  4 hours ago
No Image

'പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിടുന്നു'; ബിഷ്ണോയി സംഘത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

International
  •  4 hours ago
No Image

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് വിധിയിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രൊഫ. മോഹൻ ഗോപാൽ

Kerala
  •  4 hours ago
No Image

ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ

crime
  •  5 hours ago