HOME
DETAILS

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

  
Web Desk
October 02, 2025 | 5:07 PM

congress mocks central government over 100 rs coin

ന്യൂഡൽഹി: ആർഎസ്എസ്സിന്റെ സംഭാവനകൾ‌ ഉയർത്തിക്കാട്ടുന്നതിനായി തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺ​ഗ്രസ്. കോൺ​ഗ്രസ് വക്താവ് പവൻ ഖേരയാണ് കേന്ദ്ര സർക്കാറിനെ പരിഹസിച്ച് രം​ഗത്തെത്തിയത്. 

ഭാരതീയ ജനതാ പാർട്ടി എത്ര തന്നെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ചാലും "രാജ്യം എപ്പോഴും മഹാത്മാഗാന്ധിയുടേതായിരിക്കും" എന്ന വസ്തുത മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

60 രൂപയുടെ നാണയമായിരുന്നു പുറത്തിറക്കേണ്ടിയിരുന്നതെന്നും വി.ഡി സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സ്വീകരിച്ചിരുന്നത് 60 രൂപയായിരുന്നുവെന്നും പവൻ ഖേര പരിഹസിച്ചു. 

"ആർ‌എസ്‌എസിനായി ഒരു നാണയം പുറത്തിറക്കുകയായിരുന്നെങ്കിൽ അവർക്ക് 60 രൂപയുടെ നാണയം പുറത്തിറക്കാമായിരുന്നു, സവർക്കർ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്ന തുക 60 രൂപയായിരുന്നു. മാപ്പ് എഴുതി നൽകിയത് ബ്രിട്ടീഷുകാർക്കായതിനാൽ അവർ ആർഎസ്എസ്സിന് വേണ്ടി ബ്രിട്ടീഷ് സ്റ്റാമ്പായിരുന്നു പുറത്തിറക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങൾ എത്ര സ്റ്റാമ്പുകൾ അച്ചടിച്ചാലും, നാണയങ്ങൾ പുറത്തിറക്കിയാലും പാഠ്യപദ്ധതിയിൽ ആർ‌എസ്‌എസിനെക്കുറിച്ച് പഠിപ്പിച്ചാലും ഈ രാജ്യം ഗാന്ധിയുടേതായിരുന്നു, ഗാന്ധിയുടേതാണ്, ഗാന്ധിയുടേതായി തുടരുക തന്നെ ചെയ്യും," മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പവൻ ഖേര എക്‌സിൽ കുറിച്ചു.

ആർ‌എസ്‌എസ്-ബിജെപി പ്രത്യയശാസ്ത്രം പാലിൽ നിന്ന് ഈച്ചയെ വലിച്ചെറിയുന്ന പോലെ വലിച്ചെറിയപ്പെടുമെന്നും പവൻ ഖേര കുറിച്ചു.

congress spokesperson pawan khera takes a sarcastic swipe at the bjp-led central government's decision to issue a rs 100 commemorative coin for rss's 100th year


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  3 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  3 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  3 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  3 days ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  3 days ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  3 days ago