HOME
DETAILS

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

  
October 02, 2025 | 4:52 PM

heavy rain and wind alert in kerala weather report

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രിയോടെ അതിതീവ്ര ന്യൂനമർദ്ദം ഒഡിഷ- ആന്ധ്രാ തീരത്ത് ഗോപാൽപൂരിനും, പരദ്വീപിനും ഇടയിൽ കരതൊടുമെന്നാണ് പ്രവചനം. കേരളത്തിൽ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. 

നിലവിൽ രണ്ടുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴ ജാഗ്രത നിർദേശം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല ഗുജറാത്ത് തീരം, അറബിക്കടൽ, കന്യാകുമാരി പ്രദേശം, ബംഗാൾ ഉൾക്കടൽ എന്നീ തീരങ്ങളിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

വരും ദിവസങ്ങളിലെ മത്സ്യത്തൊഴിലാളി ജാ​ഗ്രത നിർദേശം

03/10/2025: ഗുജറാത്ത് തീരം, വടക്കു കിഴക്കൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന പ്രദേശങ്ങൾ, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന പ്രദേശങ്ങൾ, വടക്കൻ ആന്ധ്രാപ്രദേശ്, ഒഡീഷ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

04/10/2025: ഗുജറാത്ത് തീരം, വടക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ, മധ്യ അറബിക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ഒഡീഷ തീരം അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

05/10/2025: മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

06/10/2025: മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  a day ago
No Image

ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ

oman
  •  a day ago
No Image

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  2 days ago
No Image

വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  2 days ago
No Image

പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക് 

Kerala
  •  2 days ago
No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  2 days ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  2 days ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  2 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  2 days ago