HOME
DETAILS

അപ്പാര്‍ട്‌മെന്റില്‍ വെച്ച് നിയമവിരുദ്ധമായി ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി; ദുബൈയില്‍ യുവാവ് അറസ്റ്റില്‍

  
October 03, 2025 | 1:06 PM

dubai youth arrested for illegal hair transplant in apartment unauthorized clinic busted

ദുബൈ: അപ്പാർട്ട്മെന്റിനുള്ളിൽ വെച്ച് മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ യുവാവിനെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ക്ലിനിക് നടത്തിയതിനും ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തിയതിനുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇവിടെ വെച്ച് മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുന്നവരുടെ ആരോ​ഗ്യത്തിന് അപകടസാധ്യതയുള്ളതായി അധികൃതർ ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. 

ഓൺലൈനിൽ സേവനങ്ങൾ പ്രൊമോട്ട് ചെയ്തിരുന്ന പ്രതി, സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഹെയർ ട്രാൻസ്പ്ലാന്റേഷന്റെ വീഡിയോകൾ പോസ്റ്റ് ചെയ്ത് ആളുകളെ ആകർഷിക്കുകയായിരുന്നു. പൊലിസ് റെയ്ഡിൽ മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ, അണുനാശിനികൾ, രാസവസ്തുക്കൾ എന്നിവ കണ്ടെത്തി. മൂന്ന് ബെഡ്‌റൂമുള്ള അപ്പാർട്ട്മെന്റ് നിയമവിരുദ്ധമായാണ് ഇയാൾ ക്ലിനിക്കാക്കി ഉപയോ​ഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ ഒരു മുറി ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഉപയോ​ഗിച്ചിരുന്നത്.

ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ)യുമായി സഹകരിച്ച് പൊലിസിന്റെ സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വകുപ്പ് നടത്തിയ അന്വേഷണത്തിനെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അപ്പാർട്ട്മെന്റ് പൂട്ടി, സാമഗ്രികൾ കണ്ടുകെട്ടി. പ്രതിക്കെതിരെ നിയമനടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ലൈസൻസുള്ള ക്ലിനിക്കുകളിൽ മാത്രം സേവനം തേടണമെന്നും ഡോക്ടർമാരുടെ യോഗ്യത പരിശോധിക്കണമെന്നും പൊലിസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകളിൽ വീഴരുത്. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടാൽ പൊലിസിന്റെ ഔദ്യോ​ഗിക അക്കൗണ്ടുകളിലൂടെ റിപ്പോർട്ട് ചെയ്യാൻ പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

A young man in Dubai faces arrest after running an unlicensed hair transplant operation from his apartment, endangering clients' health. Police raid uncovers medical equipment; authorities warn against fake beauty services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിഹാസങ്ങളെയും കുത്തുവാക്കുകളെയും, കടുത്ത പുരുഷാധിപത്യത്തെയും അതിജീവിച്ചൊരു ലോകകപ്പ് വിജയം

Cricket
  •  6 days ago
No Image

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

crime
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നും നാളേയും കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

Kerala
  •  6 days ago
No Image

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

crime
  •  6 days ago
No Image

തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തില്‍ 71 കാരിക്ക് ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ചവിട്ടി, അടിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വാരിയെല്ലിന് പൊട്ടെന്ന് എഫ്.ഐ.ആറില്‍, നിഷേധിച്ച് സ്ഥാപനം  

Kerala
  •  6 days ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തം: ബഹിഷ്‌കരണ ബോര്‍ഡുകളെ അംഗീകരിച്ച കോടതി നടപടിയില്‍ പ്രതിഷേധം

National
  •  6 days ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യുവാവില്‍ നിന്ന് പിടിച്ചെടുത്തത് 6.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ഉമ്മുല്‍ ഖുവൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

uae
  •  6 days ago
No Image

വിവാദ മതംമാറ്റ നിയമം: യു.പി പൊലിസിന് കനത്ത തിരിച്ചടി; വ്യാജ കേസില്‍ക്കുടുക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കണം, കേസ് റദ്ദാക്കി മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

National
  •  6 days ago
No Image

എസ്.ഐ.ആർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; വോട്ടർമാർ ചെയ്യേണ്ടത് ഇതെല്ലാം

Kerala
  •  6 days ago