HOME
DETAILS

വിമാനത്തിലെ കേടായ സീറ്റില്‍ യാത്ര ചെയ്ത യുവതിക്ക് പരിക്ക്; വിമാന കമ്പനിക്ക് പിഴയിട്ടത് രണ്ടര ലക്ഷം

  
Web Desk
October 04 2025 | 07:10 AM

abu dhabi court awards compensation to woman injured by faulty airplane seat

 

അബൂദബി: വിമാനത്തിലെ കേടായ സീറ്റില്‍ യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി കോടതി. വിമാനകമ്പനി 10,000 ദിര്‍ഹം (രണ്ടര ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴ ശിക്ഷ വിധിച്ചതെന്നും അബൂദബി ഫാമിലി കോടതി വ്യക്തമാക്കി.

ഇളകിയ നിലയിലായിരുന്നു വിമാനത്തിലെ സീറ്റ് ഉണ്ടായിരുന്നത്. യാത്രക്കാരിയായ യുവതി അത് ചൂണ്ടിക്കാണിച്ചിട്ടും മാറ്റി നല്‍കാന്‍ വിമാനത്തിലെ ജീവനക്കാര്‍ തയ്യറായതുമില്ല. യാത്രക്കിടെ സീറ്റിന്റെ ഭാഗത്ത് തട്ടി ഇവര്‍ക്ക് ദേഹത്ത് മുറിവ് ഉണ്ടാവുകയും ചെയ്തു. ലക്ഷ്യ സ്ഥാനത്ത് എത്തിയ യുവതി ഉടന്‍ തന്നെ ഒരു ക്ലിനിക്കിലേക്കു പ്രവേശിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സയും തേടി. പിന്നീട് യുഎഇയില്‍ മടങ്ങിയെത്തിയ യുവതി കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

 

തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പകരമായി 50,000 ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ആശുപത്രി രേഖകള്‍ അടക്കം കോടതിയില്‍ തെളിവായി സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ വിശദമായി വാദം കേട്ട കോടതി എയര്‍ലൈന്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കണ്ടെത്തി. തുടര്‍ന്ന് പരാതിക്കാരിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. എന്നാല്‍ എയര്‍ലൈന്‍ കമ്പനിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം:  പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Kerala
  •  16 hours ago
No Image

വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ

crime
  •  17 hours ago
No Image

സർക്കാറിന്റെ ആ ഉറപ്പ് പാഴ്‌വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ

Kerala
  •  17 hours ago
No Image

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck

qatar
  •  17 hours ago
No Image

ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

National
  •  17 hours ago
No Image

UAE Weather: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ ഓറഞ്ച് അലർട്ട്

uae
  •  18 hours ago
No Image

പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത

International
  •  18 hours ago
No Image

രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം; 6 രോഗികൾ വെന്തുമരിച്ചു, 5 പേരുടെ നില ഗുരുതരം

National
  •  18 hours ago
No Image

അയ്യപ്പ സം​ഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ

Kerala
  •  a day ago