മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ആലപ്പുഴയില്‍ തൊഴിലാളി മരിച്ചു; ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ആലപ്പുഴ: മരം വെട്ടിക്കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. കാരിച്ചാല്‍ ഡാണാപ്പടി വലിയപറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന്‍ (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെട്ടുവേനി പടിക്കലെത്ത് വടക്കത്തില്‍ മഹേഷ് കുമാറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ 11ന് ആയിരുന്നു സംഭവം.
കാരിച്ചാലിലെ വീട്ടുവളപ്പില്‍ ആഞ്ഞിലി മരത്തിന്റെ കൊമ്പു മുറിക്കുന്നതിനിടെ ആയിരുന്നു അപകടം. പത്തേമുക്കാലോടെ ചാറ്റല്‍മഴ പെയ്‌തെങ്കിലും ഇരുവരും ജോലി തുടരുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടാവുകയായിരുന്നു.
ഇടിമിന്നലേറ്റ് ബിനു തെറിച്ചുവീഴുകയും തത്ക്ഷണം തന്നെ മരിക്കുകയുമായിരുന്നു. ദേഹത്ത് പൊള്ളലേറ്റ പാടുകളും വീഴ്ചയിലുണ്ടായ പാടുകളുമുണ്ട്. ബിനു തമ്പാനെ ഉടനേ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരിച്ചിരുന്നതായി ഡോക്ടര്‍മാരും അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിലും മിന്നലേറ്റതിന്റെ സൂചനയാണു ലഭിച്ചതെന്ന് പോലിസ് പറയുന്നു. മരത്തില്‍നിന്നു മഹേഷ് വീണത് താഴെയുള്ള മതിലിനു മുകളിലേക്കാണ്. തലയില്‍ ആഴത്തിലുള്ള മുറിവ് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബിനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഭാര്യ: റീന. മക്കള്‍: സ്‌നേഹാ ബിനു, അലന്‍ ബിനു. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്.
A tragic incident occurred in Karichal, Alappuzha, where a man died and another was seriously injured after being struck by lightning while cutting a tree. Binu Thampan (47), a resident of Vadakkeparambil, Danappadi, Karichal, was electrocuted and died instantly. He sustained burn marks and injuries from the fall. Despite being rushed to Haripad Government Hospital, doctors confirmed he had died before arrival.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."