കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയ സംഭവം; പത്ത് ദിവസത്തിനകം തീരുമാനമെന്ന് ചെയര്‍മാന്‍
കുവൈത്ത് സിറ്റി: കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും കുവൈത്തില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയ സംഭവത്തില്‍ പത്തു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ ഉറപ്പ് നല്‍കിയതായി കെ.സി വേണുഗോപാല്‍ എം.പി. ഒഐസിസി നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് കെ.സി വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്.
അതേസമയം കുവൈത്ത് വിമാനക്കമ്പനിയായ ജസീറ എയര്‍ലൈന്‍സ് കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. കുവൈത്തില്‍ തൊഴില്‍ ചെയ്യുന്ന മലയാളി പ്രവാസികളില്‍ ബഹുഭൂരിപക്ഷം പേരും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു.
കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും നേരിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്ന സര്‍വീസുകള്‍ നിര്‍ത്തിയത് മൂലം കുവൈത്തില്‍ നിന്നും മലബാര്‍ മേഖലകളിലേക്കുള്ള യാത്ര ദുഷ്‌കരമാണെന്ന് ഒഐസിസി നാഷണല്‍ കമ്മിറ്റി കെ.സി വേണുഗോപാല്‍ എം.പിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു.
air india express services from kuwait to kerala have been canceled, with the chairman assuring a resolution within 10 days to address passenger concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."