HOME
DETAILS

ഗോളടിക്കാതെ ലോക റെക്കോർഡ്; മൂന്ന് വൻകരയും കീഴടക്കി ചരിത്രം സൃഷ്ടിച്ച് മെസി

  
October 05, 2025 | 12:09 PM

lionel messi achieved a world record in football history

ഫുട്ബോളിൽ പുതിയ ചരിത്രംക്കുറിച്ച് ഇതിഹാസ താരം ലയണൽ മെസി. മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് മെസിയെ തേടി പുത്തൻ നേട്ടം തേടിയെത്തിയത്.  മത്സരത്തിൽ ഹാട്രിക് അസിസ്റ്റ് നേടിയാണ് മെസി തിളങ്ങിയത്.

ഇതോടെ മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നുള്ള നാല് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി ഒരു മത്സരത്തിൽ ഹാട്രിക് നേടുന്ന ആദ്യ താരമായും മെസി മാറി. യൂറോപ്പിൽ ബാഴ്സലോണ, പാരീസ് സെയ്ന്റ് ജെർമെയ്ൻ എന്നീ ടീമുകൾക്ക് വേണ്ടി അസിസ്റ്റ് നേടി തിളങ്ങിയ മെസി സൗത്ത് അമേരിക്കയിൽ തന്റെ ദേശീയ ടീമിനായി ഹാട്രിക് അസിസ്റ്റും നേടി. ഇപ്പോൾ നോർത്ത് അമേരിക്കയിൽ ഇന്റർ മയാമിക്ക്‌ വേണ്ടിയും ഹാട്രിക് നേടി ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുകയാണ് മെസി. 

മത്സരത്തിൽ ന്യൂ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇന്റർ മയാമിക്കായി ജോഡി ആൽബ, ടാഡിയോ അല്ലെൻഡെ എന്നിവർ ഇരട്ട ഗോൾ നേടി മിന്നും പ്രകടനം നടത്തി.

മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ഇന്റർ മയാമി ആയിരുന്നു മുന്നിട്ടു നിന്നത്. 56 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ മെസിയും സംഘവും 15 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ എട്ട് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു.

2023ൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ന്റ് ജെർമെയ്‌നിൽ നിന്നാണ് മെസി അമേരിക്കയിലേക്ക് കൂടുമാറിയത്. സൂപ്പർ താരത്തിന്റെ വരവിന് പിന്നാലെ മേജർ ലീഗ് സോക്കറിന് ലോക ഫുട്ബോളിൽ ഒരു കൃത്യമായ മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

Argentina Legendary player Lionel Messi is about to make new history in football. Following his brilliant performances in the match against New England in Major League Soccer, Messi achieved a new achievement. Messi shone by scoring a hat-trick assist in the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  3 days ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  3 days ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  3 days ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  3 days ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  3 days ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  3 days ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  3 days ago
No Image

ഉംറ നിർവഹിക്കാനായി പോകുന്ന യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 സുപ്രധാന നിയമങ്ങൾ

uae
  •  3 days ago
No Image

ടി-20യിലെ വമ്പൻ നാഴികക്കല്ലിനരികെ സഞ്ജു; കളത്തിലിറങ്ങിയാൽ പിറക്കുക ഐതിഹാസിക നേട്ടം

Cricket
  •  3 days ago
No Image

ഇനി ഓട്ടം മൈതാനത്തേക്ക്: ക്രിക്കറ്റ് ടീമുമായി കെഎസ്ആർടിസി വരുന്നു

Kerala
  •  3 days ago