ഇന്ത്യയെ മുന്നോട്ട് നയിക്കാൻ ഏറ്റവും അനുയോജ്യൻ ആ താരമാണ്: ആരോൺ ഫിഞ്ച്
ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ച്. ഇംഗ്ലണ്ട് പരമ്പരയിലെ ഗില്ലിന്റെ ക്യാപ്റ്റൻസി മികച്ചതാണെന്നും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ ഗില്ലിനു സാധിക്കുമെന്നുമാണ് മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞത്. ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫിഞ്ച്.
''ശുഭ്മൻ ഗിൽ ഒരു മികച്ച താരമാണ്. നേതൃപാടവത്തിലെ തന്റെ കഴിവുകൾ അദ്ദേഹം പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം നയിച്ച രീതി നോക്കുമ്പോൾ അദ്ദേഹം എത്ര മികച്ച നേതാവാണെന്ന് തെളിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനുള്ള ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ഗിൽ" ആരോൺ ഫിഞ്ച് ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ തന്നെ മിന്നുന്ന പ്രകടനമാണ് ശുഭ്മൻ ഗിൽ കാഴ്ചവെച്ചത്. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഗിൽ തന്റെ അരങ്ങേറ്റ പരമ്പര അവിസ്മരണീയമാക്കിയത്. ഈ പരമ്പരയിൽ 754 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയാണ് ഗിൽ നേടിയത്. പരമ്പരയിലെ പ്ലയെർ ഓഫ് ദി സീരിസായും തെരഞ്ഞെടുക്കപ്പെട്ടത് ഗിൽ തന്നെയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിലും ഗില്ലിന്റെ കീഴിൽ ഇന്ത്യ മികച്ച മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിങ്‌സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിവാക്കി ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്. ഒക്ടോബർ 19നാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളാരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഇന്ത്യ ഏകദിന സ്‌ക്വാഡ്
ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.
Former Australian player Aaron Finch has praised Indian captain Shubman Gill. The former Australian player said that Gill's captaincy in the England series was excellent and that Gill can take Indian cricket forward.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."