നവവരനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു; 10 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബൈ: രാജ്യത്തേക്ക് 80 ഗ്രാം ലഹരിമരുന്ന കടത്താൻ ശ്രമിച്ച 26 വയസ്സുകാരന് 10 വർഷം തടവുശിക്ഷ വിധിച്ച് യുഎഇ കോടതി. വിൽപ്പനയ്ക്കായാണ് യുവാവ് ലഹരി കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഇയാൾ ഒരു മികച്ച വിദ്യാർത്ഥിയും ജീവനക്കാരനുമായിരുന്നെന്നും അടുത്തിടെയാണ് ഇയാൾ വിവാഹിതനായെന്നും ദുബായിലെ നാർക്കോട്ടിക് പ്രോസിക്യൂഷനിലെ സീനിയർ പ്രോസിക്യൂട്ടർ അബ്ദുള്ള സാലിഹ് അൽ റൈസി വ്യക്തമാക്കി. യുവാവിന്റെ ജീവിതം പൂർണ്ണമായും മാറ്റിമറിക്കാൻ കെൽപ്പുള്ള ഒരു തെറ്റായ തീരുമാനമായിരുന്നു ഇതെന്നും അൽ റൈസി പറഞ്ഞു.
ദുബൈയിലേക്ക് മടങ്ങാനിരിക്കെ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ ലഹരിമരുന്നുമായിയുമായി പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളുടെ ലഗേജിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുക്കുന്ന ലഹരിമരുന്നിന്റെ അളവും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് യുഎഇ നിയമം വ്യക്തിഗത ഉപയോഗത്തിനായി ലഹരിമരുന്ന കൈവശം വയ്ക്കുന്നതും വിൽപ്പനയ്ക്കായി കൈവശം വയ്ക്കുന്നതും തമ്മിൽ വേർതിരിക്കുന്നതെന്ന് അൽ റൈസി വിശദീകരിച്ചു. ഈ കേസിൽ,
പിടിച്ചെടുത്ത ലഹരിമരുന്ന വ്യക്തിഗത ഉപഭോഗത്തിനുള്ള അളവിനേക്കാൾ കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു.
ദുബൈ പബ്ലിക് പ്രോസിക്യൂഷൻ സംഘടിപ്പിച്ച "ലീഗൽ ചാറ്റ്‌സ്" സെഷനിൽ, 2021 ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 30 പ്രകാരം ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമുള്ള ഓപ്ഷനുകൾ നൽകുന്നുണ്ടെങ്കിലും ഇറക്കുമതിക്കോ കടത്തിനോ കർശനമായ ശിക്ഷകൾ ചുമത്തുന്നുണ്ടെന്ന് അൽ റൈസി ചൂണ്ടിക്കാട്ടി.
ഓൺലൈൻ വിൽപ്പനയിലൂടെയും അതിർത്തി കടന്നുള്ള പ്രവർത്തനങ്ങളിലൂടെയും നിയമവിരുദ്ധ വസ്തുക്കൾ കൂടുതലായി കടന്നുവരുന്നതിനാൽ മയക്കുമരുന്ന് കള്ളക്കടത്ത് വളർന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, അത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ചെറുക്കുന്നതിനും യുഎഇയിൽ വിപുലമായ സംവിധാനങ്ങളുണ്ട്.
"ഈ കേസ് പ്രതിയെ മാത്രമല്ല ബാധിച്ചിട്ടുള്ളത്. അയാളുടെ കുടുംബത്തെ മുഴുവനും ഈ കേസ് ബാധിക്കാനിടയായി," അൽ റൈസി പറഞ്ഞു.
uae authorities seized drugs from a groom, leading to a 10-year prison sentence by the court, reinforcing strict anti-drug measures in the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."