HOME
DETAILS

​ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ

  
October 07 2025 | 16:10 PM

israel frees uae woman from global sumud flotilla detention

ജറുസലേം: ഗസ്സ ലക്ഷ്യമാക്കി തിരിച്ച ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ഭാഗമായി കപ്പൽ കയറിയ യുഎഇ നിവാസി ഡോ. സഹീർ സുമാറിനെ ഇസ്റാഈൽ സൈന്യം മോചിപ്പിച്ചു. വ്യാഴാഴ്ച നൂറുകണക്കിന് ആക്ടിവിസ്റ്റുകളോടൊപ്പം അറസ്റ്റിലായ ഇവരെ ഇന്നാണ് ഇസ്റാഈൽ മോചിപ്പിച്ചത്. 

”ഞങ്ങൾ ഇപ്പോൾ ജോർദാൻ അതിർത്തിയിലാണ്, ഞങ്ങൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയാണ്. എനിക്കുവേണ്ടി പോരാടിയ നിങ്ങളോരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. നമുക്ക് ഒരു സ്വതന്ത്ര്യ ഫലസ്തീൻ ആവശ്യമാണ്.” ചൊവ്വാഴ്ച സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഡോ. സഹീർ പറഞ്ഞു. ഫെയർ ലേഡി എന്ന കപ്പലിലായിരുന്നു ഇവരുടെ യാത്ര. ഇസ്റാഈൽ നാവികസേന തടഞ്ഞ അവസാനത്തെ ഫ്ലോട്ടില്ലകളിലൊന്ന് ഫെയർ ലേഡി.

ഫ്ലോട്ടില്ലയിൽ ചേരാൻ ഒരുൾവിളി ഉണ്ടായതായും ഇതാണ് താൻ എടുത്ത ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമെന്നും ദക്ഷിണാഫ്രിക്കൻ-കനേഡിയൻ പൗരത്വമുള്ള ഡോ. സഹീർ, മൂന്ന് കുട്ടികളുടെ മാതാവാണ്. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ സഹീർ പറഞ്ഞു.

സഹീറിന്റെ യുഎഇയിലേക്കുള്ള മടക്ക യാത്രയുടെ വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പാണ് 47 രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ വഹിച്ചുകൊണ്ട് 50-ലധികം കപ്പലുകൾ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുമായി ഗസ്സയിലേക്ക് പുറപ്പെട്ടത്. ലോകത്തിന്റെ വിവിധ തുറമുഖങ്ങളിൽ നിന്നുള്ള ഈ കപ്പലുകളിൽ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബെർഗ്, ഫ്രഞ്ച് പൊളീറ്റീഷ്യൻ എമ്മ ഫോറിയോ, അമേരിക്കൻ നടി സൂസൻ സരണ്ടൻ എന്നിവരും ഉണ്ടായിരുന്നു. മിക്ക കപ്പലുകളും ഇസ്റാഈൽ തടഞ്ഞെങ്കിലും, ഒരു ബോട്ട് ഗസ്സയിൽ എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

israel releases uae national woman arrested in the global sumud flotilla raid en route to gaza. explore the humanitarian convoy details, release implications, and gulf expat reactions amid 2025 tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

Kerala
  •  7 hours ago
No Image

അവർ ആ കാര്യം ആവശ്യപ്പെട്ടാൽ ടീമിനായി ഞാനത് ചെയ്യും: സഞ്ജു

Cricket
  •  7 hours ago
No Image

കെട്ടിടത്തില്‍ നിന്ന് വീണ് ആശുപത്രിയിലെത്തി; പരിശോധനയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; വയോധികന്‍ ചികിത്സയില്‍

Kerala
  •  8 hours ago
No Image

ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകൾക്കും കേരളത്തിൽ നിരോധനം

Kerala
  •  8 hours ago
No Image

അസുഖം മുതൽ വിവാഹം വരെ; യുഎഇയിൽ ജീവനക്കാർക്ക് അവധി ലഭിക്കുന്ന ആറ് സാഹചര്യങ്ങൾ

uae
  •  8 hours ago
No Image

ബൈക്കില്‍ ഐ ലൗ മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ചു; യുവാവിന് 7500 രൂപ പിഴ ചുമത്തി യുപി പൊലിസ് 

National
  •  8 hours ago
No Image

ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം: 10 പേർക്ക് ജീവൻ നഷ്ടം; രക്ഷാപ്രവർത്തനം തീവ്രമായി തുടരുന്നു

National
  •  8 hours ago
No Image

വിസ് എയർ വീണ്ടും വരുന്നു; അബൂദബിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും

uae
  •  8 hours ago
No Image

ഡിസംബറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നേക്കും; ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയ ബെസ്റ്റ് ടൈം

uae
  •  9 hours ago
No Image

സച്ചിനെ പോലെ അവനെയും ഇന്ത്യൻ ടീമിലെടുക്കണം: ആവശ്യവുമായി മുൻ താരം

Cricket
  •  9 hours ago