HOME
DETAILS

ചരിത്രനേട്ടം കയ്യെത്തും ദൂരത്ത്; ലോകത്തിലെ ആദ്യ താരമാവാൻ ഒരുങ്ങി ഗിൽ

  
October 07, 2025 | 1:06 PM

shubhman gill need 196 runs to create a historical record in wtc

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ട് ടെസ്റ്റ്‌ മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ 10 മുതലാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത ആത്മവിശ്വാസവുമായിട്ടായിരിക്കും ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. മറുഭാഗത്ത് രണ്ടാം ടെസ്റ്റ് വിജയിച്ചുകൊണ്ട് പരമ്പര സമനിലയാക്കുകയായിരിക്കും കരീബിയൻ പടയുടെ ലക്ഷ്യം. 

ഈ മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് ഒരു സുവർണ്ണ നേട്ടമാണ്. മത്സരത്തിൽ 196 റൺസ് കൂടി നേടാൻ ഗില്ലിന് സാധിച്ചാൽ 2025-2027 വേൾഡ് ചാമ്പ്യൻഷിപ്പിൽ ആയിരം റൺസ് നേടുന്ന ആദ്യ താരമായി മാറാൻ ഇന്ത്യൻ നായകന് സാധിക്കും. അജിങ്ക്യ രഹാനെ,രോഹിത് ശർമ, യശ്വസി ജെയ്‌സ്വാൾ എന്നിവർക്ക് ശേഷം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഒരു പതിപ്പിൽ ആയിരത്തിൽ കൂടുതൽ റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി മാറാനും സാധിക്കും. 

ഇതുവരെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 804 റൺസ് നേടിയാണ് മുന്നേറുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടി താരം തിളങ്ങിയിരുന്നു. ടെസ്റ്റിൽ ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ തന്നെ മിന്നുന്ന പ്രകടനമാണ് ശുഭ്മൻ ഗിൽ കാഴ്ചവെച്ചത്. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഗിൽ തന്റെ അരങ്ങേറ്റ പരമ്പര അവിസ്മരണീയമാക്കിയത്. ഈ പരമ്പരയിൽ 754 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയാണ് ഗിൽ നേടിയത്. പരമ്പരയിലെ പ്ലയെർ ഓഫ് ദി സീരിസായും തെരഞ്ഞെടുക്കപ്പെട്ടത് ഗിൽ തന്നെയാണ്.  

The final match of the India-West Indies two-Test series will be played from October 10. India will enter the second Test with the confidence of defeating the West Indies in the first match. A golden achievement awaits Indian captain Shubman Gill in this match. If Gill can score 196 more runs in the match, the Indian captain can become the first player to score 1000 runs in the 2025-2027 World Championship.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിലെ തിരക്ക് കുറയും; പുതിയ റോഡുകൾ നിർമ്മിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

uae
  •  a day ago
No Image

പ്രസവത്തിനെത്തിയ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം; തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം

Kerala
  •  a day ago
No Image

അസമില്‍ കുടിയിറക്ക് നടപടികള്‍ പുനഃരാരംഭിച്ച് ഭരണകൂടം; തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭീതിയില്‍ 600 കുടുംബങ്ങള്‍ 

National
  •  a day ago
No Image

ഇരുമ്പ് താഴ് ഉപയോഗിച്ച് അതിക്രൂരമായ ആക്രമണം: ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ചു; കാപ്പ കേസ് പ്രതിയടക്കം 2 പേർ അറസ്റ്റിൽ

crime
  •  a day ago
No Image

തീപിടുത്തം ഒഴിവാക്കാൻ കാറുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  a day ago
No Image

പി‍ഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ; പിതാവിൻ്റെ സംശയം വഴിത്തിരിവായി

crime
  •  a day ago
No Image

കൈക്കൂലി 'ജി-പേ' വഴി: ഭൂമി തരംമാറ്റാൻ 4.59 ലക്ഷം; റവന്യൂ ഓഫീസുകളിലെ അഴിമതിയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

crime
  •  a day ago
No Image

ആരാധനാലയങ്ങൾക്ക് ലോകമാതൃക: ലോകത്തിലെ ആദ്യ 'LEED സീറോ കാർബൺ' സർട്ടിഫിക്കറ്റ് നേടി ഹത്തയിലെ അൽ റയ്യാൻ മസ്ജിദ്

uae
  •  a day ago
No Image

ഹോസ്റ്റൽ മുറിയിൽ ബി.ബി.എ. വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  a day ago
No Image

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ അധോലോക നേതാക്കൾ പിടിയിൽ; ഇന്ത്യയിലേക്ക് നാടുകടത്തും: സുരക്ഷാ ഏജൻസികളുടെ നീക്കം വിജയം

crime
  •  a day ago