'നമ്മുടെ കണ്‍മുന്നില്‍ വെച്ച് ഒരു ജനതയെ ഒന്നാകെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, ഗസ്സയെ നാം മറന്നു കളയരുത്' ഗ്രെറ്റ തുന്‍ബര്‍ഗ്
ഏതന്‍സ്: ഗ്രെറ്റ തുന്‍ബര്‍ഗ്, പോരാളിയായ അവരുടെ വാക്കുകള്‍ പലപ്പോഴു വിറക്കുന്നുണ്ടായിരുന്നു. മുറിയുന്നുണ്ടായിരുന്നു. വാക്കുകള്‍ കിട്ടാതെ അവര്‍ വികാരഭരിതയാവുന്നുണ്ടായിരുന്നു. ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ നിന്ന് കടുത്ത പീഡനങ്ങളേറ്റു വാങ്ങി പുറത്തിറങ്ങിയ ആ 22കാരി വികാരഭരിതയായത് താനേറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളോര്‍ത്തായിരുന്നില്ല...ആരവങ്ങളോടെ താന്‍ വരവേല്‍ക്കപ്പെടുന്ന ഈ നിമിഷത്തിലും ഇസ്‌റാഈലിന്റെ ബോംബില്‍ ചിന്നിച്ചിതറുന്ന കുഞ്ഞുമക്കളെ ഓര്‍ത്തായിരുന്നു.
'ഞങ്ങളോട് ഇസ്‌റാഈല്‍ സൈനികരുടെ ഭാഗത്ത് നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ കുറിച്ച് ഞങ്ങള്‍ അവിടെ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച്..ഒരുപാട് കാലം ഞങ്ങള്‍ക്ക് പറഞ്ഞു കൊണ്ടിരിക്കാം..എന്നാല്‍ അതൊന്നുമല്ല ഞങ്ങള്‍ക്ക് പറയാനുള്ള കഥ' ഇങ്ങനെയാണ് അവര്‍ തന്നെ കാത്തു ജനക്കൂട്ടത്തോട് സംസാരിച്ചു തുടങ്ങുന്നത്.
Greta Thunberg Speaking in Greece:
— Global Sumud Flotilla (@gSumudFlotill) October 6, 2025
What we are doing is the bare minimum.
This genocide and others are being enabled by our governments, institutions, media, and companies.
It is our responsibility to end that complicity.pic.twitter.com/S0Pbad7OdU
എനിക്ക് പറയാനുള്ള ഇസ്‌റാഈല്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന വംശഹത്യയെ കുറിച്ചാണ്. വംശഹത്യ മാത്രം ലക്ഷ്യമിട്ട് അവര്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്ന നാടിനെ കുറിച്ചാണ്. നമ്മുടെ കണ്ണിന് മുന്നില്‍ വെച്ച് ഒരു ജനതയെ, ഒരു നാടിനെ തന്നെ ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ സഹായ വസ്തുക്കള്‍ ഗസ്സയിലേക്ക് കടത്തിവിടാന്‍ അനുവദിക്കാതെ അവര്‍ വീണ്ടും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നു. എന്നാല്‍ ഒരു കാര്യം ഞാന്‍ ഇവിടെ ഊന്നിപ്പറയുകയാണ്. ഗസ്സയിലേക്ക് സഹായമെത്തിക്കുക എന്നത് മാത്രമല്ല ഞങ്ങളുടെ ആവശ്യം. ഗസ്സക്ക് മേലുള്ള ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കലാണ്. അടിച്ചമര്‍ത്തലിനും അധിനിവേശത്തിനും ാെരന്ത്യമുണ്ടാക്കലാണ്. യുദ്ധക്കുറ്റങ്ങള്‍ സംഭവിക്കുന്നതിനെ തടയലാണ്---വാക്കുകള്‍ മുറിഞ്ഞ് അവര്‍ തുടരുന്നു.
'ഇതാണ് എനിക്ക് നിങ്ങളോട് പറയാനുള്ള കഥ. നാം ഗസ്സയില്‍ നിന്ന് നമ്മുടെ കണ്ണുകളെ പിന്‍വലിക്കരുത്. കോംഗോ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍..തുടങ്ങി ഈ യുദ്ധക്കൊതിയുടെ കെടുതികളനുഭവിക്കുന്ന ഒരിടത്തു നിന്നും നാം കണ്ണുകള്‍ പിന്‍വലിക്കരുത്. എന്നാല്‍ ചെയ്യാവുന്നതില്‍ വെച്ച് ഏര്‌റവും ചെറിയ കാര്യമാണ് നമ്മള്‍ ചെയ്യുന്നത്. ഈ വംശഹത്യകള്‍ക്കെല്ലാം വളം ചെയ്യുന്നത് നമ്മുടെ ഭരണകൂടങ്ങളാണ്. നമ്മുടെ സ്ഥാപനങ്ങളും മീഡിയകളും കമ്പനികളുമാണ്. ഈ പങ്കാളിത്തം ഇല്ലാതേക്കണ്ടത് നമ്മുടെ കടമയാണ്- അവര്‍ ഓര്‍മിപ്പിച്ചു. ലോകത്തോടുള്ള ഫലസ്തീന്‍ ജനതയുടെ വിളി കേള്‍ക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. നമ്മുടെ പ്രിവലേജും നമ്മുടെ മുഴുവന്‍ പ്ലാറ്റ്‌ഫോമുകളും നാം ഇതിനായി ഉപയോഗിക്കണം. ഈ വംശഹത്യയിലുള്ള ഭരണകൂട പങ്കാളിത്തം അവസാനിപ്പിക്കാന്‍- അവര്‍ പറഞ്ഞു നിര്‍ത്തി.
വന്‍കയ്യടിയോടെയാണ് ഇസ്‌റാഈലി തടവില്‍ നിന്ന് മോചിതയായി തിങ്കളാഴ്ച ഗ്രീസില്‍ എത്തിയ ഗ്രെറ്റയെ ആളുകള്‍ സ്വാഗതം ചെയ്തത്.
ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളും വഹിച്ചുകൊണ്ട് പോയ 44 ബോട്ടുകളെ തടഞ്ഞതിനുശേഷം, ഗ്രെറ്റ തുന്‍ബെര്‍ഗിനെയും മറ്റ് 170 മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കും ഇസ്‌റാഈല്‍ നാടുകടത്തിയിരുന്നു. ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെ 170 ഫ്രീഡം ഫ്ളോട്ടിലയിലെ ആക്ടിവിസ്റ്റുകളെ ഇസ്റാഈല്‍ ഗ്രീസ്, സോള്‍വാക്യ എന്നിവിടങ്ങളിലേക്ക് അയക്കുകയായിരുന്നു.
ഇസ്റാഈല്‍ കസ്റ്റഡിയിലെടുത്ത 479 ആക്ടിവിസ്റ്റുകളില്‍ 341 പേരെയും ഇതിനകം നാടുകടത്തി. നേരത്തെ സ്വിറ്റസര്‍ലന്റ്, സ്പാനിഷ്, മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളെ തുര്‍ക്കിയിലെത്തിച്ചിരുന്നു. ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍, പോളണ്ട്, ജര്‍മനി, ബള്‍ഗേറിയ, ലിത്വാനിയ, ഓസ്ട്രിയ, ലക്സംബര്‍ഗ്, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സ്ലോവാക്യ, സ്വിറ്റ്സര്‍ലന്റ്, നോര്‍വേ, യു.കെ, സെര്‍ബിയ, യു.എസ് എന്നിവിടങ്ങളിലെ ആക്ടിവിസ്റ്റുകളെയാണ് തിരിച്ചയച്ചതെന്ന് ഇസ്റാഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
environmental activist greta thunberg condemns israel's actions in gaza, saying they are attempting to wipe out an entire people. she urges the world not to forget gaza amidst ongoing violence and destruction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."