അതേസമയം ഐ ലവ് മുഹമ്മദ് ബാനറിന്റെ പേരിൽ യോഗി സർക്കാർ നടത്തുന്ന മുസ് ലിം വേട്ടയുടെ ബാക്കിപത്രമാണ് പുതിയ സംഭവവമെന്നും വിമർശനമുയരുന്നുണ്ട്. സെപ്റ്റംബര്‍ നാലിന് കാണ്‍പൂരിലെ മൊഹല്ല സയ്യിദ് നഗര്‍ പ്രദേശത്തെ ജാഫര്‍ വാലി ഗലിയില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് ഉയര്‍ത്തിയ 'ഐ ലവ് മുഹമ്മദ്' ബാനറിന്റെ പേരിലാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. ബാനറുകള്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തിന് കാരണം.
പിന്നാലെ മുസ്ലിം യുവാക്കള്‍ക്കെതിരേ പൊലിസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെതിരേ സംസ്ഥാന വ്യാപകമായ ഉയര്‍ന്ന കടുത്ത പ്രതിഷേധമാണ് 'ഐ ലവ് മുഹമ്മദ് കാംപയിന്‍' ആയി മാറിയത്. ഉത്തരാഖണ്ഡ്, ഗുജറാത്ത് ഉള്‍പ്പെടെ വിവിധ സംസ്ഥാനകളിലും കാംപയിന്‍ പ്രചരിക്കുകയും പൊലിസ് നടപടി ആരംഭിക്കുകയും ചെയ്തു.
In Uttar Pradesh, the police imposed a fine on a motorcycle that had a sticker saying "I Love Muhammad" displayed on it.