HOME
DETAILS

സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യ നടപടി: ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പെന്ന് രേഖപ്പെടുത്തി; മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

  
Web Desk
October 07, 2025 | 10:12 AM

sabarimala-gold-plating-officer-suspended

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന ബി. മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡപ്യൂട്ടി കമ്മിഷണറാണ് മുരാരി ബാബു. തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം. 

മുരാരി ബാബുവിന് പ്രധാനമായും രണ്ട് ഘട്ടങ്ങളില്‍ പിഴവ് സംഭവിച്ചു എന്ന് ബോര്‍ഡ് വിലയിരുത്തിയതായാണ് വിവരം. ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, 2019 ല്‍ ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി. ദ്വാരപാലക ശില്പത്തിന് അറ്റകുറ്റപ്പണി എന്ന നിലയില്‍ അത് 2025-ല്‍ വീണ്ടും ഉണ്ണികൃഷ്ണ പോറ്റിക്ക് കൊടുത്തുവിടണമെന്ന് ഫയല്‍ എഴുതിയതും മുരാരി ബാബു ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറായി പ്രവര്‍ത്തിക്കുന്ന കാലത്താണ്. 

അതേസമയം, ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാന്‍ നല്‍കിയതെന്ന് മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണം പൂശിയതു തെളിഞ്ഞു ചെമ്പ് ആയിട്ടുള്ളത് വീണ്ടും പൂശാന്‍ അനുവദിച്ചു എന്നാണു താന്‍ റിപ്പോര്‍ട്ട് നല്‍കിയത്.

''റിപ്പോര്‍ട്ട് പരിശോധിക്കാന്‍ എക്സിക്യുട്ടീവ് ഓഫീസറും അതിനു മുകളില്‍ ദേവസ്വം കമ്മീഷണറും അതിന് മുകളില്‍ ബോര്‍ഡുമുണ്ട്. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാമെന്ന അപേക്ഷ നല്‍കിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു. അപേക്ഷ കിട്ടിയത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കാണ്. അപക്ഷേ അംഗീകരിക്കുന്നതിന് തന്ത്രിയുടെ കത്ത് ആവശ്യമായിരുന്നു. അത് വാങ്ങി താന്‍ റിപ്പോര്‍ട്ട് നല്‍കി. ഒരാള്‍ ചെയ്യാന്‍ തയാറായി വരുമ്പോഴല്ലേ നമ്മള്‍ അതിലേക്ക് കടക്കുന്നത്. തീരുമാനമെടുക്കേണ്ടത് സ്വയംഭരണാവകാശമുള്ള സംവിധാനമായ ബോര്‍ഡാണ്. തന്നോട് ചോദിച്ചാല്‍ പറയാനുള്ളത് പറയും''- മുരാരി ബാബു കൂട്ടിച്ചേര്‍ത്തു.

 

English Summary: The Travancore Devaswom Board has suspended B. Murari Babu, the former Administrative Officer of Sabarimala and current Deputy Commissioner of Haripad Devaswom, in connection with the ongoing Sabarimala gold-plating scandal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഭരണങ്ങൾ കാണാനില്ല, വാതിൽ പുറത്ത് നിന്ന് പൂട്ടി; അടൂരിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സംശയം

crime
  •  8 days ago
No Image

കെ.എസ് ശബരീനാഥന്‍ കവടിയാറില്‍ മത്സരിക്കും: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Kerala
  •  8 days ago
No Image

ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് വീഴ്ച്ച; പി.എം ശ്രീയില്‍ വീഴ്ച്ച സമ്മതിച്ച് സി.പി.എം

Kerala
  •  8 days ago
No Image

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിൽ; ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനം

Kerala
  •  8 days ago
No Image

നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലിസ്; പരിശോധനകൾ ശക്തമാക്കും

uae
  •  8 days ago
No Image

ശബരിമല തീര്‍ഥാടനം: 10 ജില്ലകളിലെ 82 റോഡുകള്‍ക്ക് 377.8 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

International
  •  8 days ago
No Image

പരിശോധനകൾ കടുപ്പിച്ച് സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21,651 പേർ

Saudi-arabia
  •  8 days ago
No Image

യുഎഇ പതാകാ ദിനം ; പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ്

uae
  •  8 days ago
No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Kerala
  •  8 days ago