ഹൈവേ ഉപയോക്താക്കള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനായി ദേശീയ പാതകളില്‍ ക്യുആര്‍ കോഡ് സൈന്‍ബോര്‍ഡുകള്‍ വരുന്നു; വിവരങ്ങളെല്ലാം ഇനി വിരല്‍ത്തുമ്പില്‍
ഡല്‍ഹി: ദേശീയപാത ശൃംഖലയിലുടനീളെ ക്യുആര്‍ കോഡിലുള്ള പ്രോജക്ട് ഇന്‍ഫര്‍മേഷന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. യാത്ര ചെയ്യുമ്പോള്‍ അവശ്യ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പ്രോജക്ട് ഇന്‍ഫര്‍മേഷന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
സുതാര്യത വര്‍ധിപ്പിക്കുകയും ഹൈവേ ഉപയോക്താക്കള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കുകയുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു. ക്യുആര്‍ കോഡ് സൈന്‍ബോര്‍ഡുകളില്‍ ദേശീയപാത നമ്പര്‍, ശൃംഖല, പ്രോജക്റ്റ് ദൈര്‍ഘ്യം, നിര്‍മാണ, അറ്റകുറ്റപ്പണി കാലയളവുകളുടെ ദൈര്‍ഘ്യം തുടങ്ങിയ വിശദാംശങ്ങളും പ്രദര്‍ശിപ്പിക്കും.
യാത്രക്കാര്‍ക്ക് 1033 ഉള്‍പ്പെടെയുള്ള അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, ഹൈവേ പട്രോള്‍, ടോള്‍ മാനേജര്‍, പ്രോജക്ട് മാനേജര്‍, റസിഡന്റ് എഞ്ചിനീയര്‍, എന്‍എച്ച്എഐ ഫീല്‍ഡ് ഓഫീസുകള്‍ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരുടെ കോണ്‍ടാക്റ്റ് വിവരങ്ങളും ലഭ്യമാക്കുന്നതാണ്. ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോയ്‌ലറ്റുകള്‍, പൊലിസ് സ്റ്റേഷനുകള്‍, റെസ്റ്റോറന്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ടോള്‍ പ്ലാസകള്‍, ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ സമീപത്തുള്ള അടിയന്തര, യൂട്ടിലിറ്റി സേവനങ്ങളും ക്യുആര്‍ കോഡുകള്‍ വഴി ലഭ്യമാക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് അവശ്യ സേവനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍.
ടോള്‍ പ്ലാസകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഹൈവേ സ്‌ട്രെച്ചുകളുടെ തുടക്കത്തിലെയും അവസാനത്തെയും പോയിന്റുകള്‍ തുടങ്ങിയ ഹൈവേകളിലെ പ്രധാന സ്ഥലങ്ങളിലാണ് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുക. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് റോഡ് ഉപയോക്താക്കള്‍ക്ക് ഹൈവേ യാത്ര കൂടുതല്‍ സൗകര്യപ്രദവും സുതാര്യവും ഡിജിറ്റലായി ബന്ധിപ്പിക്കുന്നതുമാക്കുന്നതിനുള്ള ദേശീയപാത അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
The National Highways Authority of India (NHAI) is preparing to install Project Information Signboards with QR codes along national highways across the country. These boards aim to provide essential travel and project-related details to highway users in real time. According to the Ministry of Road Transport and Highways, the initiative will enhance transparency and ensure greater travel convenience. When scanned, the QR codes will display information such as:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."