HOME
DETAILS

ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം

  
October 13, 2025 | 5:13 AM

malappuram gets keralas first fully air-conditioned government LP school

 

മലപ്പുറം: മലപ്പുറത്ത് മുഴുവന്‍ ക്ലാസ്മുറികളും ഫുള്‍ എയര്‍ കണ്ടീഷന്‍ ചെയ്ത് ആദ്യ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഈ വരുന്ന ഞായറാഴ്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കും. നൂറു വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പ് അതില്‍ പ്രവേശനാനുമതി നല്‍കിയിരുന്നില്ല.

സ്‌കൂളിലെ എട്ട് പഴയ ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്എംറൂം എന്നിവയുള്‍പ്പെടെ മുഴുവന്‍ കെട്ടിടവും എയര്‍ കണ്ടീഷന്‍ ചെയ്താണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഗ്രൗണ്ട് ഫ്‌ളോറിന് പുറമേ രണ്ട് നിലകളിലായാണ് പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികള്‍ നിര്‍മിച്ചിരിക്കുന്നത്.

 

സാധാരണ ബെഞ്ചുകളില്‍ നിന്നും ഡെസ്‌കുകളില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്കായി ആധുനിക എഫ്ആര്‍പി ബെഞ്ചുകളും ഡെസ്‌കുകളും ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഓരോ നിലയിലും ശുദ്ധീകരിച്ച വാട്ടര്‍ കിയോസ്‌കുകളും എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റല്‍ സ്‌ക്രീനുകളും സംയോജിത ശബ്ദ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കാടേരി, വാര്‍ഡ് കൗണ്‍സിലര്‍ സികെ നാജിയ ശിഹാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ വാങ്ങിയ സ്ഥലത്താണ് ആധുനിക കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്ലാസ് മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ പാദരക്ഷകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ഷൂ റാക്കുകളും ഓരോ ക്ലാസ് മുറിയിലും പ്രത്യേക ലൈബ്രറികളും ഉണ്ട്.

കെട്ടിടത്തിന്റെ നിര്‍മാണത്തിനായി മുനിസിപ്പാലിറ്റി അഞ്ച് കോടി രൂപയാണ് ചെലവഴിച്ചത്. എയര്‍ കണ്ടീഷനിങ്, സോളാര്‍ സിസ്റ്റം, ആധുനിക സ്‌കൂള്‍ ഫര്‍ണിച്ചര്‍, ചുറ്റുമതിലിനുള്ള സൗകര്യം, ഇന്റര്‍ലോക്ക് തുടങ്ങിയവയുടെ നിര്‍മാണത്തിനായി പി. ഉബൈദുല്ല എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപയും അനുവദിച്ചിരുന്നു.

 

 

A government lower primary (LP) school in Malappuram, Kerala, has become the first in the state to have all its classrooms fully air-conditioned. The construction of the modern school building has been completed, and the inauguration will be conducted this coming Sunday by MP E.T. Mohammed Basheer. The earlier building, nearly 100 years old, was in a dangerous condition and had been deemed unfit for use by the education department. In response, a new multi-storey building was constructed, covering 10,000 sq ft, with two floors of fully air-conditioned classrooms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  2 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  2 days ago
No Image

ബിഹാര്‍: വോട്ടെണ്ണിത്തുടങ്ങി; മാറിമറിഞ്ഞ് ലീഡ് നില, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

National
  •  2 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  2 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  2 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  2 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  2 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  2 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  2 days ago