HOME
DETAILS

വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി

  
October 13 2025 | 06:10 AM

kuwait regulates sale of medicines through self-service vending machines

കുവൈത്ത് സിറ്റി: സെൽഫ് സർവിസ് വെൻഡിംഗ് മെഷീനുകൾ വഴി മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്. ഇതിനായി, 2025-ലെ 240-ാം നമ്പർ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി.

സ്വകാര്യ മേഖലയിൽ മരുന്നുകളുടെ വിതരണം നിയന്ത്രിക്കുന്ന നിയമനിർമാണം പൂർത്തിയാക്കാനും, അംഗീകൃത ആരോഗ്യ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

പ്രധാന വ്യവസ്ഥകൾ

2025-ലെ 238-ാം നമ്പർ മന്ത്രിതല പ്രമേയത്തിൽ പട്ടികപ്പെടുത്തിയ മരുന്നുകളോ മെഡിക്കൽ ഉൽപ്പന്നങ്ങളോ വെൻഡിംഗ് മെഷീനുകൾ വഴി സ്വകാര്യ ഫാർമസികൾക്ക് പ്രദർശിപ്പിക്കാം. അതേസമയം, ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ച എല്ലാ വ്യവസ്ഥകളും പാലിക്കുകയും ഡ്രഗ് കൺട്രോൾ സെക്ടറിന്റെ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗത്തിന് ഇലക്ട്രോണിക് അപേക്ഷകൾ സമർപ്പിക്കുകയും വേണം.

1) ഫാർമസികൾക്ക് സാധുവായ പ്രവർത്തന ലൈസൻസ് ഉണ്ടായിരിക്കണം.
2) മെഷീനുകളുടെ നിയന്ത്രണത്തിനായി ലൈസൻസുള്ള ഫാർമസിസ്റ്റോ ടെക്നീഷ്യനോ ഉണ്ടായിരിക്കണം.
3) മെഷീനുകളുടെ ഉടമസ്ഥത, വാടകയോ, അവയുടെ കൃത്യമായ സ്ഥാനം, മരുന്ന് വിതരണത്തിനുള്ള പ്രത്യേക അനുമതി എന്നിവയുടെ തെളിവ് നൽകണം.
4) മെഷീനുകൾ 25 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില നിലനിർത്തണം.
5) കണ്ടെയ്‌നറുകൾ വൃത്തിയുള്ളതും കേടുപാടുകൾ ഇല്ലാത്തതുമായിരിക്കണം.
6) കാലാവധി കഴിഞ്ഞതോ രജിസ്റ്റർ ചെയ്യാത്തതോ ആയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല.
7) അംഗീകൃത പട്ടികയിലുള്ള മരുന്നുകൾ മാത്രം വിൽക്കാം, കുറഞ്ഞത് നാല് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
8) മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക വിലകൾ പാലിക്കണം.

മറ്റ് നിബന്ധനകൾ

1) ഓരോ മെഷീനും കുറഞ്ഞത് 100 മീറ്റർ അകലത്തിൽ സ്ഥാപിക്കണം.
2) ഓരോ ഫാർമസിക്കും പരമാവധി അഞ്ച് വെൻഡിംഗ് മെഷീനുകൾ പ്രവർത്തിപ്പിക്കാം.
3) ഓരോ മെഷിന്റെയും ലൈസൻസ് ഒരു വർഷത്തെ കാലാവധിയുള്ളതാണ്, എല്ലാ നിബന്ധനകളും പാലിച്ചാൽ ഇത് വീണ്ടും പുതുക്കാവുന്നതാണ്.
4) സേവനം താൽക്കാലികമായി നിർത്തിവെച്ചാൽ, ഒരാഴ്ചയ്ക്കുള്ളിൽ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗത്തെ വിവരം അറിയിക്കണം.

ശിക്ഷകൾ

തീരുമാനത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ഫാർമസി പ്രൊഫഷനും മരുന്ന് വിതരണവും നിയന്ത്രിക്കുന്ന 1996-ലെ 28-ാം നമ്പർ നിയമ പ്രകാരം ശിക്ഷകൾ നേരിടേണ്ടിവരും. കൂടാതെ മന്ത്രാലയത്തിന്റെ ഭരണപരമായ ശിക്ഷകളും ലഭിക്കും.

ലക്ഷ്യങ്ങൾ

മരുന്നുകളുടെ ലഭ്യത വർധിപ്പിക്കുക, ഫാർമസ്യൂട്ടിക്കൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, മരുന്നുകൾ സുരക്ഷിതവും നിയന്ത്രിതവുമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങൾ.

Kuwait's Minister of Health, Dr. Ahmad Abdulwahab Al-Awadhi, has introduced new regulations governing the display and sale of medicines and medical products through self-service vending machines. Ministerial Decision No. 240 of 2025 outlines the rules to ensure safe and controlled distribution of pharmaceuticals



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂര്‍ ദുരന്തം; കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വഷിക്കും, ഉത്തരവിട്ട് സുപ്രിംകോടതി

National
  •  4 hours ago
No Image

പാം ജുമൈറയിലെ സ്മാർട്ട് പൊലിസ് സ്റ്റേഷൻ താൽക്കാലികമായി അടച്ച് ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം

Kerala
  •  5 hours ago
No Image

മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Kerala
  •  5 hours ago
No Image

നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും

Kerala
  •  5 hours ago
No Image

ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാ​ഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു

uae
  •  5 hours ago
No Image

കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി

Kerala
  •  5 hours ago
No Image

ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Kerala
  •  6 hours ago
No Image

വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും

National
  •  6 hours ago
No Image

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ

International
  •  6 hours ago