HOME
DETAILS

സ്‌കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും

  
October 13, 2025 | 3:42 AM

ai education in schools from third grade rollout next academic year

ന്യൂഡല്‍ഹി: തൊഴില്‍, വിദ്യാഭ്യാസമേഖലയിലെ പുതിയ മാറ്റത്തിനനുസൃതമായി രാജ്യത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിര്‍മിതബുദ്ധി അഥവാ അര്‍ട്ടിഫിഷ്യല്‍ ഇന്റിജന്‍സ് (എ.എ) പഠനം ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്ത അധ്യയനവര്‍ഷത്തോടെ (2026- 27) മൂന്നാം ക്ലാസ് മുതല്‍ കുട്ടികളെ എ.ഐ പഠിപ്പിക്കാനാണ് നീക്കം. പാഠ്യപദ്ധതിക്കാവശ്യമായ സിലബസ് സി.ബി.എസ്.ഇ ആയിരിക്കും തയാറാക്കുക. പാഠ്യപദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് എ.ഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റ് നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിതി ആയോഗ് റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു കുമാര്‍.  

സാങ്കേതികവിദ്യ നയിക്കുന്ന ഭാവിക്കായി വിദ്യാര്‍ഥികളും അധ്യാപകരും സജ്ജരാണെന്ന് ഉറപ്പാക്കാനായി സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ എ.ഐയെ സംയോജിപ്പിക്കുന്നതിനുള്ള സമഗ്ര ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം അധ്യാപകരിലേക്ക് ഇക്കാര്യം എത്തിച്ചേരുകയും എ.ഐ വിദ്യാഭ്യാസം നല്‍കുന്നതില്‍ അവരെ നയിക്കുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണെന്നും മന്ത്രാലയം പറഞ്ഞു.

നിലവില്‍ രാജ്യത്തെ 18,000ത്തിലധികം സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ആറാം ക്ലാസ് മുതല്‍ 15 മണിക്കൂറുള്ള മൊഡ്യൂളുകളുള്ള നൈപുണ്യ വിഷയമായി എ.ഐ ഉപയോഗിക്കുന്നുണ്ട്. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഇവ ഐശ്ചികവിഷയവുമാണ്. 
എ.ഐ വരുന്നതോടെ ഏകദേശം രണ്ട് ദശലക്ഷം പരമ്പരാഗത ജോലികള്‍ ഇല്ലാതാകും. പക്ഷേ എട്ട് ദശലക്ഷം പുതിയ റോളുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നുമാണ് നിതി ആയോഗ് കണക്ക്. ഇതിന് അനുസൃതമായി രാജ്യത്തെ കുട്ടികളെ സജ്ജരാക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago