
ഗാർഹിക തൊഴിലാളികളുടെ നിയമനം; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ

ഒമാൻ: ഗാർഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. ഞായറാഴ്ചയാണ് (2025 ഒക്ടോബർ 12) ഈ വിഷയത്തിൽ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.
ഈ പുതിയ നിയമത്തിന്റെ ഭാഗമായി മന്ത്രാലയം ‘574/2025’ എന്ന മന്ത്രിതല ഉത്തരവ് പുറത്തിറക്കി. ഗാർഹിക തൊഴിലാളികളെയും അനുബന്ധ സേവനങ്ങളെയും സംബന്ധിച്ച് പൂർണ്ണമായ നിയന്ത്രണങ്ങൾ ഈ ഉത്തരവിൽ വിശദീകരിച്ചിരിക്കുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിലുടമകൾ പാലിക്കേണ്ട വ്യവസ്ഥകൾ തുടങ്ങിയവ ഈ നിയമത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഗാർഹിക തൊഴിലാളികൾക്ക് സുരക്ഷിതവും, ബഹുമാനപൂർവ്വവുമായ തൊഴിൽ പരിസരം ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.
ഈ നിയമപ്രകാരം, ഒമാനിലെ ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധമായി നൽകേണ്ട ചില അവകാശങ്ങൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം അറിയിച്ചിരിക്കുന്ന പ്രധാന കാര്യങ്ങൾ:
1) 21 വയസ്സിന് താഴെയുള്ളവരെ ഗാർഹിക തൊഴിലാളികളായി നിയമിക്കുന്നത് നിരോധിച്ചിരിക്കുന്നു.
2) തൊഴിലാളികളുടെ പാസ്പോർട്ട്, വ്യക്തിഗത രേഖകൾ തുടങ്ങിയവ – ജീവനക്കാർ എഴുതി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ – തൊഴിലുടമക്ക് കൈയിൽ സൂക്ഷിക്കാൻ അനുവാദമില്ല.
3) നിർബന്ധം, ഭീഷണി അല്ലെങ്കിൽ ഏതെങ്കിലും ബലപ്രയോഗത്തിലൂടെ തൊഴിലാളികളെ നിയമിക്കുന്നത് അനുവദിക്കില്ല.
4) മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെ ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ തൊഴിലുടമക്ക് അധികാരമില്ല.
5) ഒരു ഗാർഹിക തൊഴിലാളിയെ നിയമിക്കുന്നതിനോ അവരുടെ സേവനം മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനോ തൊഴിലുടമ പണം വാങ്ങരുത്.
6) തൊഴിലാളികളുടെ മതം, വർണ്ണം അല്ലെങ്കിൽ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ പരസ്യങ്ങൾ നൽകാൻ അനുമതിയില്ല.
7) തൊഴിലാളികൾ തൊഴിലുടമയുടെ വീട്ടിൽ താമസിക്കാത്ത സാഹചര്യത്തിൽ, അവർക്ക് ജോലിസ്ഥലത്തേക്ക് വരാനും പോകാനും ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സൗജന്യമായി ഒരുക്കണം.
8) ലൈസൻസുള്ള തൊഴിലാളികൾ മറ്റൊരു തൊഴിലുടമയുടെ കീഴിലോ, അല്ലെങ്കിൽ സ്വന്തമായി മറ്റൊരു ജോലി ചെയ്യുന്നില്ലെന്ന് തൊഴിലുടമ ഉറപ്പാക്കണം.
9) ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ് നൽകേണ്ട ഉത്തരവാദിത്തം തൊഴിലുടമക്കുണ്ട്.
10) അവർക്ക് ഭക്ഷണവും താമസവും നൽകണം.
11) തൊഴിലാളികൾക്ക് സുരക്ഷിതവും, മാന്യമായതും, ആരോഗ്യകരവുമായ തൊഴിൽ പരിസരം ഉറപ്പാക്കണം.
12) തൊഴിലാളികൾക്ക് എയർ കണ്ടീഷനിംഗ് സൗകര്യമുള്ളതും, നല്ല വായു സഞ്ചാരമുള്ളതും, അടച്ചുറപ്പുള്ളതും, ശൗചാലയങ്ങൾ ഉള്ളതും, ഉറങ്ങാനുള്ള സൗകര്യങ്ങൾ ഉള്ളതുമായ താമസ സ്ഥലങ്ങൾ ഒരുക്കണം.
13) തൊഴിലാളികളുടെ ആരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ ഭീഷണിയാകുന്ന ജോലികൾ നൽകരുത്.
14) തൊഴിലുടമ, ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ട്, റെസിഡൻസ് കാർഡ് കോപ്പി, അവധി വിശദാംശങ്ങൾ, തൊഴിൽ സംബന്ധമായ രേഖകൾ എന്നിവ അടങ്ങിയ ഒരു ഫയൽ സൂക്ഷിക്കണം.
Oman’s Ministry of Labour has introduced new regulations governing the employment of domestic workers, effective October 12, 2025. The Ministerial Decision No. 574/2025 outlines clear rules and guidelines for domestic workers and employers, ensuring fair treatment and protecting workers' rights. Key provisions include.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മീററ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു
crime
• 3 hours ago
ഇസ്‌റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് 20 ബന്ദികളെ റെഡ് ക്രോസിന് കൈമാറി
International
• 3 hours ago
മോദി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍
Kerala
• 4 hours ago
കൈപൊള്ളും പൊന്ന്; യുഎഇയിൽ ഇന്നും സ്വർണവിലയിൽ വർധനവ്
uae
• 4 hours ago
ദുബൈ വിസകളിലും എന്‍ട്രി സ്റ്റാംപുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ
uae
• 4 hours ago
ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ
National
• 4 hours ago
മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം
Football
• 4 hours ago
വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി
Kuwait
• 4 hours ago
കരൂര്‍ ദുരന്തം; കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വഷിക്കും, ഉത്തരവിട്ട് സുപ്രിംകോടതി
National
• 4 hours ago
പാം ജുമൈറയിലെ സ്മാർട്ട് പൊലിസ് സ്റ്റേഷൻ താൽക്കാലികമായി അടച്ച് ദുബൈ പൊലിസ്
uae
• 5 hours ago
മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
Kerala
• 5 hours ago
നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും
Kerala
• 5 hours ago
ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു
uae
• 5 hours ago
കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി
Kerala
• 5 hours ago
റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ
Football
• 7 hours ago
വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം
Kerala
• 7 hours ago
കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ
Kerala
• 7 hours ago
ആര്.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന് നേതാവ് മുത്തഖി
National
• 8 hours ago
ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
Kerala
• 6 hours ago
വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും
National
• 6 hours ago
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ
International
• 6 hours ago