HOME
DETAILS

കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി

  
October 13, 2025 | 4:45 AM

new spying technique turns computer mouse into a microphone

 

കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും മാത്രമുള്ളതാണെന്ന് കരുതുന്നുണ്ടോ? എങ്കില്‍ ജാഗ്രത പാലിക്കുക. മൗസിന്റെ അതിശക്തമായ സെന്‍സിറ്റീവ് സെന്‍സറുകള്‍ ഉപയോഗിച്ച് ചാരവൃത്തി നടത്താന്‍ കഴിയുമെന്ന് കണ്ടെത്തി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍.

മൈക്ക്ഇമൗസ് എന്ന പുതിയ ചോര്‍ത്തല്‍ രീതിയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ കംപ്യൂട്ടര്‍ മൗസിനെ സംഭാഷണങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും ഉപയോഗിക്കാവുന്ന ഒരുതരം സ്‌പൈ മൈക്രോഫോണാക്കി മാറ്റാനാകുമെന്നതാണ് ഗവേഷകരുടെ നിഗമനം.

മൗസുകളില്‍ ഉപയോഗിച്ചിരിക്കുന്ന വളരെ സെന്‍സിറ്റീവായ സെന്‍സറുകള്‍ക്ക് ഏറ്റവും ചെറിയ വൈബ്രേഷനുകള്‍ പോലും തിരിച്ചറിയാന്‍ കഴിയുന്നതാണ്. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്, ഈ സെന്‍സറുകള്‍ മൈക്രോഫോണുകള്‍ പോലെ ഉപയോഗിക്കുകയും ചെയ്യാം.

അതായത് ഈ സെന്‍സറുകളെ ഒരു താല്‍ക്കാലിക മൈക്രോഫോണായി മാറ്റാനും ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിക്കാനും അവരുടെ സംഭാഷണങ്ങള്‍ ചോര്‍ത്താനും കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. മൈക്രോഫോണുകള്‍ പോലെ ഈ സെന്‍സറുകള്‍ക്ക് അക്കൗസ്റ്റിക് വൈബ്രേഷനുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്.

ഈ വൈബ്രേഷനുകള്‍ റെക്കോര്‍ഡ് ചെയ്താല്‍, സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അവ വ്യക്തമായി കേള്‍ക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. ശബ്ദത്തിന്റെ ആവൃത്തിയെ അടിസ്ഥാനമാക്കി വാക്കുകള്‍ തിരിച്ചറിയുന്നതില്‍ ഇത് ഏകദേശം 61% കൃത്യത കാണിക്കുന്നതായി ഗവേഷക സംഘം കണ്ടെത്തിയിട്ടുണ്ട്.

 

വാക്കുകള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും അക്കങ്ങള്‍ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ പോലുള്ള സെന്‍സിറ്റീവ് ഡാറ്റയ്ക്കും ഇത് ഒരു ആശങ്കയാണ്. റെക്കോര്‍ഡ് ചെയ്ത സിഗ്‌നലുകളെ ഗവേഷകര്‍ എഐ-യില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡിനോയ്‌സ് ചെയ്തു. തുടര്‍ന്ന് എഐ മോഡലിനെ വാക്കുകള്‍ പ്രവചിക്കാന്‍ പ്രേരിപ്പിച്ചു. ഇതിനുശേഷം പോലും, വാക്കുകളുടെ കൃത്യത പരിമിതമായിരുന്നു. പക്ഷേ അക്കങ്ങളും ഡിജിറ്റല്‍ വിവരങ്ങളും കൃത്യമായി തന്നെ കണ്ടെത്തി.

എന്നാല്‍ ഇത്തരം ഹാക്കിങിന്റെ ചില പരിമിതികളും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മൗസ് പരന്നതും വൃത്തിയുള്ളതുമായ പ്രതലത്തില്‍ ആയിരിക്കുമ്പോഴോ മൗസ് പാഡോ കവറോ ഉണ്ടെങ്കിലോ സംവേദനക്ഷമത കുറയുന്നതാണ്. ചുറ്റുമുള്ള ശബ്ദവും പരിസ്ഥിതി ശബ്ദങ്ങളും റെക്കോര്‍ഡിങിനെ ബാധിക്കും.

ഏറ്റവും വലിയ പരിമിതി മൗസ് വഴി ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഹാക്കര്‍ ആദ്യം നിങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യണം എന്നതാണ്. അതായത് ഈ രീതിക്ക് മാല്‍വെയര്‍ വഴി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. എങ്കിലും മൗസ് പോലുള്ള ഡിവൈസുകള്‍ക്ക് സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഇല്ലാത്തതിനാലും പലപ്പോഴും പരിശോധിച്ചുറപ്പിക്കാത്തതിനാലും അവ ഹാക്കിങിന് ഇരയാകാന്‍ സാധ്യതയുണ്ട്.

എങ്ങനെ സുരക്ഷിതമാക്കാം?

അജ്ഞാത സോഫ്റ്റ്‌വെയറോ അറ്റാച്ച്‌മെന്റുകളോ തുറക്കാതിരിക്കുക.

ആന്റിമാല്‍വെയര്‍ സ്‌കാനുകള്‍ പതിവായി പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുക.

ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രമേ പെരിഫറല്‍ ഡ്രൈവറുകള്‍ ഡൗണ്‍ലോഡ് ചെയ്യാവൂ.

പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ നടത്തുമ്പോള്‍ അനാവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ വിച്ഛേദിച്ചു കളയുക.

അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റവും സോഫ്റ്റ്‌വെയറും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

 

 

Researchers at the University of California have discovered a new method of eavesdropping called "MicrowaveMouse", which can turn an ordinary computer mouse into a spy microphone. Modern computer mice contain highly sensitive sensors capable of detecting even the slightest vibrations. By using specialized software, these sensors can be repurposed to detect acoustic vibrations—effectively acting like a microphone. This allows the mouse to capture nearby conversations without having an actual microphone built in.The study demonstrated that these vibrations could be recorded and then processed to reconstruct spoken words. Their tests achieved around 61% accuracy in identifying words based on sound frequencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് അൽ ഇത്തി‍ഹാദ്: ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബൈ ഗ്ലോബൽ വില്ലേജ്

uae
  •  6 days ago
No Image

'നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്' അല്‍ഖസ്സാം ബ്രിഗേഡുകള്‍ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി യമന്റെ പുതിയ സൈനിക മേധാവി; സന്ദേശം ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ

International
  •  6 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  6 days ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  6 days ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  6 days ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  6 days ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  6 days ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  6 days ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  6 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  6 days ago