
നിങ്ങളുടെ ഫാനിന്റെ ഉച്ചത്തിലുള്ള ശബ്ദം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍ ഇതു മാത്രം ചെയ്താല്‍ മതി

നിങ്ങളുടെ വീട്ടിലെ ഫാന്‍ കറങ്ങുമ്പോള്‍ അമിതമായി ശബ്ദമുണ്ടാക്കാറുണ്ടോ? ഉണ്ടെങ്കില്‍ വിഷമിക്കേണ്ടതില്ല. ഇതിനു പരിഹാരമുണ്ട്. ഫാനിന്റെ ശബ്ദം നിങ്ങളുടെ ഉറക്കത്തെയോ ജോലിസ്ഥലത്തെയോ തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ ഇനി ആശങ്ക വേണ്ട. എങ്ങനെയാണ് ഈ ശബ്ദം കുറയ്ക്കുക എന്നു നോക്കാം.
ബ്ലേഡുകള് വൃത്തിയാക്കുക
ഫാന്‍ ബ്ലേഡുകളില്‍ പൊടി അടിഞ്ഞുകൂടുന്നത് നമ്മള് പലപ്പോഴും കാണാറുണ്ട്. ഇത് ഫാനിന്റെ കാര്യക്ഷമത കുറയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നതിനു കാരണമാകുന്നു. ഇത് ഒഴിവാക്കാന്‍, വൃത്തിയുള്ള ഒരു തുണി എടുക്കുക. ആദ്യം തന്നെ ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്യുക. തുടര്‍ന്ന് തുണി ഉപയോഗിച്ച് ബ്ലേഡുകളിലെ പൊടി തുടച്ചെടുക്കുക. ഈ ലളിതമായ രീതി നിങ്ങളുടെ ഫാന്‍ വീണ്ടും പുതിയത് പോലെ പ്രവര്‍ത്തിക്കാനും ശബ്ദം കുറയ്ക്കാനും സഹായിക്കുന്നതാണ്.
സ്ക്രൂകള്‍ മുറുക്കുക
ചിലപ്പോള്‍, ഫാന്‍ ശബ്ദമുണ്ടാക്കുന്നത് അയഞ്ഞ സ്ക്രൂകള്‍ മൂലമാവാനും സാധ്യതയുണ്ട്. നിങ്ങളുടെ ഫാന്‍ വിചിത്രമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കില്‍ ഒരു സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് സ്ക്രൂകള്‍ പരിശോധിച്ചു നോക്കുക. ഫാന്‍ ഓഫാക്കിയ ശേഷം ഓരോ സ്ക്രൂവും ഒരു സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ഓരോന്നായി തന്നെ മുറുക്കിക്കൊടുക്കുക. എല്ലാ സ്ക്രൂകളും സുരക്ഷിതമായി മുറുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഇത് ഫാന്‍ കറങ്ങുമ്പോഴുണ്ടാകുന്ന ശബ്ദം കുറയ്ക്കുകയും ഫാനിന് പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുകയും ചെയ്യും.
മോട്ടോറില്‍ എണ്ണ ഒഴിക്കുക
ഫാനില്‍ നിന്ന് ശബ്ദമുണ്ടാവുന്നത് ഫാന്‍ മോട്ടോറില്‍ ഗ്രീസ് തീര്‍ന്നത് കൊണ്ടുമാവാം. ഈ സാഹചര്യത്തില്‍, മോട്ടോറില്‍ കുറച്ച് മെഷീന് ഓയില്‍ ചേര്‍ത്ത് ഫാന്‍ പരിശോധിച്ചു നോക്കുക. ഇത് സുഗമമായ മോട്ടോര്‍ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുകയും ശബ്ദം കുറയ്ക്കുകയും ചെയ്യുന്നതാണ്.
ബാലന്‍സ് കിറ്റ് ഉപയോഗിക്കുക
നിങ്ങളുടെ ഫാന്‍ ബ്ലേഡുകള് തുല്യമല്ലെങ്കില്‍, അവ ശരിയാക്കാന്‍ ഒരു ബാലന്‍സ് കിറ്റ് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഏത് ഹാര്ഡ്വെയര് സ്റ്റോറിലും നിങ്ങള്‍ക്ക് ഈ കിറ്റ് വാങ്ങിക്കാനാവും. ബ്ലേഡുകള് ശരിയായി ബാലന്‍സ് ചെയ്യാനും ഫാനിന്റെ ശബ്ദം കുറയ്ക്കാനും ഈ കിറ്റ് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.
Is your ceiling fan making too much noise? Don’t worry—it’s a common issue with simple solutions. Here are a few DIY tips to reduce fan noise and improve performance:Clean the blades – Dust buildup on blades can cause imbalance and noise. Turn off the fan and wipe the blades with a clean cloth.Tighten screws – Loose screws in the fan body or blades may create rattling sounds. Use a screwdriver to check and tighten all screws.Oil the motor – A dry motor can make grinding noises. Apply a few drops of machine oil to the motor to restore smooth operation.Use a balance kit – If blades are unbalanced, the fan may wobble and make noise. A balance kit (available at hardware stores) can help align the blades properly.By following these simple steps, you can make your fan run quietly and efficiently again.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്
Kerala
• 2 days ago
ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി
Kerala
• 2 days ago
കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു
Kerala
• 2 days ago
ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി
Football
• 2 days ago
ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്റൈനില്‍ നിര്യാതനായി
bahrain
• 2 days ago
കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം
Kerala
• 2 days ago
കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
bahrain
• 2 days ago
ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്
National
• 2 days ago
UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍
uae
• 2 days ago
അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ
Football
• 2 days ago
പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന്‍ വിനയായത് സാമുദായിക സമവാക്യം
Kerala
• 2 days ago
മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ
Kerala
• 2 days ago
എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക
Kerala
• 2 days ago
ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം
Kerala
• 2 days ago
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 2 days ago
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം
International
• 2 days ago
രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു
National
• 2 days ago
കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്റ്റേ
National
• 2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു
Saudi-arabia
• 2 days ago
കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്
Cricket
• 2 days ago