HOME
DETAILS

തോറ്റത് വിൻഡീസ്, വീണത് ഇംഗ്ലണ്ട്; ലോക റെക്കോർഡിലേക്ക് നടന്നുകയറി ഇന്ത്യ

  
October 14 2025 | 11:10 AM

Indian cricket team also achieved a historic achievement in test

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരവും വിജയിച്ചുകൊണ്ട് ഗില്ലും സംഘവും പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. അർദ്ധ സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റെ കരുത്തിലാണ് ഇന്ത്യ വിജയിച്ചത്. 108 പന്തിൽ ആറ് ഫോറുകൾ ഉൾപ്പടെ പുറത്താവാതെ 58 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. സായ് സുദർശൻ 76 പന്തിൽ 39 റൺസും നേടി വിജയത്തിൽ നിർണായകമായി. 

പരമ്പര വിജയത്തോടൊപ്പം ഒരു ചരിത്ര നേട്ടവും ഇന്ത്യൻ ടീമിനെ തേടിയെത്തി. ഏറ്റവും കൂടുതൽ ഇന്റർനാഷണൽ മത്സരങ്ങൾ വിജയിക്കുന്ന രണ്ടാമത്തെ ടീമായും ഇന്ത്യ മാറി. 922 വിജയങ്ങളുമായാണ് ഇന്ത്യൻ ടീം രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. 1916 മത്സരങ്ങളിൽ നിന്നുമാണ് ഇന്ത്യ 922 വിജയങ്ങൾ സ്വന്തമാക്കിയത്. 921 വിജയങ്ങൾ സ്വന്തമാക്കിയ ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. 831 വിജയങ്ങളുമായി പാകിസ്താനും 719 വിജയങ്ങളുമായി സൗത്ത് ആഫ്രിക്കയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്. 1158 വിജയങ്ങൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 

അതേസമയം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 518 റൺസിന്‌ അഞ്ചു വിക്കറ്റുകൾ എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ഗിൽ, യശ്വസി ജെയ്‌സ്വാൾ എന്നിവർ സെഞ്ച്വറി നേടി. യശ്വസി ജെയ്‌സ്വാൾ 258 പന്തിൽ നിന്നും 175 റൺസ് നേടിയാണ് തിളങ്ങിയത്. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

196 പന്തിൽ പുറത്താവാതെ 129 റൺസ് നേടിയാണ് ഗിൽ കരുത്തുകാട്ടിയത്. 16 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ഇന്ത്യൻ നായകന്റെ ഇന്നിങ്‌സ്. സായ്‌ സുദർശൻ 12 ഫോറുകൾ പായിച്ചുകൊണ്ട് 87 റൺസും ധ്രുവ് ജുറൽ 44 റൺസും നിതീഷ് കുമാർ റെഡ്ഢി 43 റൺസും നേടി മികച്ച പ്രകടനം നടത്തി. 

ഒന്നാം ഇന്നിങ്സിൽ വിൻഡീസ് 248 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ കുൽദീപ് യാദവ് അഞ്ചു വിക്കറ്റുകളും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും സ്വന്തമാക്കി മിന്നും പ്രകടനം നടത്തിയപ്പോൾ വിൻഡീസ് ഫോളോ ഓണിലേക്ക് വീഴുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 390 റൺസ് നേടിയാണ് വിൻഡീസ് തിരിച്ചു വന്നത്.

വിൻഡീസ് നിരയിൽ ജോൺ കാംബെൽ, ഷായ്‌ ഹോപ്പ് എന്നിവർ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജോൺ കാംബെൽ 199 പന്തിൽ 115 റൺസാണ് നേടിയത്. 12 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഹോപ്പ് 214 പന്തിൽ 12 ഫോറുകളും രണ്ട് സിക്സുകളും അടക്കം 103 റൺസുമാണ് നേടിയത്. ജസ്റ്റിൻ ഗ്രീവ്സ് അർദ്ധ സെഞ്ച്വറി നേടിയും മികച്ച പ്രകടനം നടത്തി. 

ഇന്ത്യൻ ബൗളിങ്ങിൽ കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവർ മൂന്നു വീതം വിക്കറ്റുകൾ നേടി മികച്ചു നിന്നു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. 

India won Test series against the West Indies. India easily surpassed the target of 121 runs set by the West Indies for the loss of three wickets. Along with the series win, the Indian team also achieved a historic achievement. India also became the second team to win the most international matches. The Indian team moved up to second place with 922 wins.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ​ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം

Kerala
  •  an hour ago
No Image

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ​ഗസ്സയിൽ ഇസ്റാഈൽ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

International
  •  an hour ago
No Image

വിവാഹപ്പിറ്റേന്ന് വരൻ്റെ വീട്ടിൽ വധുവുമില്ല,വിലപ്പെട്ടതൊന്നും കാണാനുമില്ല; വിവാഹ തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കൾ

crime
  •  an hour ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം; നടപടി കടുപ്പിച്ച് ദേവസ്വം, അസി.എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 hours ago
No Image

ബിആർ ഷെട്ടി എസ്ബിഐയ്ക്ക് 46 മില്യൺ ഡോളർ നൽകണം; വ്യാജ സത്യവാങ്മൂലം സമർപ്പിച്ച കേസിൽ ഉത്തരവുമായി ദുബൈ കോടതി

uae
  •  2 hours ago
No Image

സ്ത്രീയെന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കും; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിയും പണം തട്ടലും; പ്രതി പൊലിസിന്റെ പിടിയിൽ

crime
  •  2 hours ago
No Image

യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

qatar
  •  2 hours ago
No Image

വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാഗ്രതാ നിര്‍ദേശങ്ങള്‍ നിസാരമാക്കരുതേ

latest
  •  2 hours ago
No Image

പരിസ്ഥിതി നിയമ ലംഘനം; സഊദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Saudi-arabia
  •  3 hours ago
No Image

ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ അഭാവം നികത്താൻ അവന് കഴിയും: മുൻ സൂപ്പർതാരം

Cricket
  •  3 hours ago