പരിസ്ഥിതി നിയമ ലംഘനം; സഊദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
റിയാദ്: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ പരിസ്ഥിതി നിയമ ലംഘനം നടത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍. നിരോധിത ഇടത്ത് റെഡിമിക്‌സ് ലോറിയിലെ കോണ്‍ക്രീറ്റ് ഉപേക്ഷിച്ച കേസിലാണ് അധികൃതര്‍ ഇന്ത്യക്കാരനെ അറസ്റ്റു ചെയ്തത്. നേരിട്ടോ അല്ലാതെയോ മണ്ണിനെ മലിനമാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ ഒരു കോടി സഊദി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച; അബഹയില്‍ യുവാവ് പിടിയില്‍
അബഹ: സഊദി അറേബ്യയിലെ അസീര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ യുവാവ് പൊലിസ് പിടിയില്‍. കടയില്‍ കത്തിയുമായി എത്തിയ യുവാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയായിരുന്നു. ഉടന്‍ അന്വേഷണം ആരംഭിച്ച പൊലിസ് പരിശോധനയ്‌ക്കൊടുവില്‍ പ്രതിയെ പിടികൂടി.
an indian national was arrested in dammam, saudi arabia, for dumping concrete in a prohibited area, causing environmental pollution and soil damage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."