HOME
DETAILS
MAL
കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിആര്‍ വിക്ഷേപണം വിജയകരം
backup
September 08 2016 | 12:09 PM
ചെന്നൈ: ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിആര്‍ വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് 4.50 ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ജി.എസ്.എല്‍.വി.എഫ് 05 റോക്കറ്റാണ് ഇന്‍സാറ്റ്-3ഡിആറിനെ ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപിച്ച് 17ാം മിനുറ്റില്‍തന്നെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.
കാലാവസ്ഥാ നിരീക്ഷണം, സമുദ്രാന്തരീക്ഷ പഠനം, ഓസോണ്‍ പാളിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവയാണ് ഇന്‍സാറ്റ്-3ഡിആറിന്റെ ദൗത്യം.
ആദ്യം വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത് 4.10നായിരുന്നു. എന്നാല്‍, ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം 4.50ലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."