HOME
DETAILS

കാവേരി ജല തര്‍ക്കം: ഇന്ന് കര്‍ണാടക ബന്ദ്

  
backup
September 08 2016 | 18:09 PM

%e0%b4%95%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9c%e0%b4%b2-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

മംഗളൂരു: കാവേരി നദിയിലെ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഇന്ന് ബന്ദ്. കന്നഡ ചളുവളി ഒക്കൂട്ട എന്ന സംഘടനയാണ് കര്‍ണാടകയില്‍ ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിനെ തുടര്‍ന്ന് മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്തേക്കുള്ള ബസ് ഗതാഗതം ഉള്‍പ്പെടെ പൂര്‍ണമായും സ്തംഭിക്കുമെന്നാണ് സൂചന. രാവിലെ ആറ് മുതല്‍ വൈകുന്നരം ആറ് വരെയാണ് ബന്ദ് നടക്കുക.
കാവേരി നദീജലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയും,തമിഴ്‌നാടും വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് പത്തു ദിവസത്തിലൊരിക്കല്‍ 15,000 ഘന അടി ജലം കാവേരി നദിയില്‍ നിന്നും വിട്ടു കൊടുക്കാന്‍ സുപ്രിം കോടതി കര്‍ണാടക സര്‍ക്കാറിനോട് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കോടതി വിധിയില്‍ ഉത്തര കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുകയും ചെയ്തു.
രണ്ടു ദിവസം മുന്‍പ് കര്‍ണാടകയിലെ കെംപഗൗഡ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ സമരം നടത്തുകയും തമിഴ്‌നാട് മുഖ്യ മന്ത്രി ജയലളിതയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
നദിയിലെ ജലം വിട്ടു നല്‍കുന്നത് സംബന്ധിച്ചുള്ള കേസില്‍ മതിയായ രേഖകള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കര്‍ണാടക ജല വിഭവ വകുപ്പ് മന്ത്രി എം.ബി പാട്ടീല്‍, കര്‍ണാടക സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാന്‍ എന്നിവര്‍ക്കെതിരേയും സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു. നദീജല പ്രശ്‌നത്തില്‍ തലസ്ഥാന നഗരിയായ ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായിട്ടുണ്ട്. അതേ സമയം കാവേരി നദിയില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും തമിഴ്‌നാടിന് വിട്ടു കൊടുക്കില്ലെന്നാണ് ചളുവളി ഒക്കൂട്ട സംഘടനാ പ്രസിഡന്റ് വടാല്‍ നാഗരാജന്റെ പ്രസ്താവന. ഇക്കാര്യത്തില്‍ കോടതിയലക്ഷ്യത്തിന് ജയിലില്‍ പോകാന്‍ തയാറാണെന്നും അദ്ദേഹം പറയുന്നു. ബന്ദ് വിജയിപ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും സഹായം തേടിയതായി വടാല്‍ നാഗരാജ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago