ഭാര്യയെ കാണാനില്ലെന്ന് പരാതി; ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ്; അറസ്റ്റ്
അയര്‍കുന്നം: ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം, ഭാര്യയെ കാണാനില്ലെന്ന് പൊലിസില്‍ പരാതി നല്‍കി നാട്ടിലേക്ക് മുങ്ങാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണി (32)യെയാണ് അയര്‍ക്കുന്നം പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ അല്‍പ്പനയെ (24) കാണാനില്ലെന്ന് കാണിച്ച് സോണി അയര്‍കുന്നം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ 14നാണ് കൊലപാതകം നടന്നതെന്ന് പ്രതി മൊഴി നല്‍കിയതായാണ് വിവരം. മൂന്ന് വര്‍ഷമായി അയര്‍ക്കുന്നത്താണ് പ്രതിയും ഭാര്യയും താമസിച്ചിരുന്നത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് സോണിയെ വിളിച്ചുവെങ്കിലും സ്േറ്റഷനിലേക്ക് വരാനോ സഹകരിക്കാനോ തയ്യാറായില്ല. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
14 ന് രാവിലെ സോണി ഭാര്യയ്ക്ക് ഒപ്പം നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ തിരികെവരുന്ന ദൃശ്യത്തില്‍ സോണി മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് പൊലിസിന് സംശയം തോന്നാന്‍ കാരണം.ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയെ കൊന്നുവെന്ന് സമ്മതിച്ചു.
ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഭാര്യയെ എത്തിച്ച് തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചാണ് കൊല നടത്തിയത്. മൃതദേഹം അവിടെ തന്നെ കുഴിച്ചുമൂടുകയും ചെയ്തു. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സോണി പൊലീസിനോട് പറഞ്ഞു.
english summary: In Ayarkunnam (Kerala), a migrant worker from West Bengal named Soni (32) was arrested for the alleged murder and burial of his wife Alpana (24). He had earlier filed a missing‑person complaint saying that his wife was missing, and was attempting to flee the area with his children.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."