ത്വലാഖ് ചൊല്ലിയവരുടെ പാസ്പോര്ട്ടില് നിന്ന് പങ്കാളിയുടെ പേരുനീക്കാന്‍ കോടതി രേഖകള്‍ ആവശ്യമില്ല
കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള ത്വലാഖ് ചൊല്ലല്‍ വിവാഹബന്ധം വേര്‍പിരിയുന്നതിനുള്ള അംഗീകരിക്കപ്പെട്ട രീതിയാണെന്നും ഇത്തരത്തില്‍ ബന്ധം വേര്പിരിഞ്ഞവരുടെ പാസ്പോര്ട്ടില് നിന്ന് ജീവിതപങ്കാളിയുടെ പേരുനീക്കാന്‍ മറ്റു കോടതിരേഖകള്‍ ആവശ്യമില്ലെന്നും ഹൈക്കോടതി. ത്വലാഖുചൊല്ലി ബന്ധംപിരിഞ്ഞ സാഹചര്യത്തില്‍ തന്റെ പാസ്പോര്‍ട്ടില്‍നിന്ന് ഭര്‍ത്താവിന്റെ പേരു നീക്കംചെയ്യാന്‍ നല്കിയ അപേക്ഷ പാസ്പോര്‍ട്ട് അധികൃതര്‍ തള്ളിയതിനെതിരേ കോതമംഗലം സ്വദേശി അഷ്ന മൊയ്തു നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായി വിവാഹമോചനം നേടിയെന്നതിനുള്ള കോടതി രേഖ ഹാജരാക്കിയാല്‍ പേരു നീക്കംചെയ്യാനാവുമെന്നായിരുന്നു അഷ്നയ്ക്ക് പാസ്പോര്‍ട്ട് ഓഫിസില്‍ നിന്നു ലഭിച്ച മറുപടി.
ഹരജിക്കാരിയുടെ അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."