സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്
വാഗ്ദാനങ്ങള്‍ ലംഘിച്ചതിന്റെ ചരിത്രമാണ് എക്കാലത്തും ഇസ്‌റാഈലിന് പറയാനുള്ളത്. സിറിയയില്‍ ലബനാനില്‍ അവസാനമായി ഗസ്സയിലും. വെടിനിര്‍ത്തല്‍ വാഗ്ദാനവും കരാറുകളും ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതേസമയം, പാശ്ചാത്യ മുന്‍നിര മാധ്യമങ്ങളാകട്ടെ എന്നും ഇസ്‌റാഈലിനെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്നു.
നടപ്പാക്കിയ അന്നു മുതല്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈല്‍. ഡസന്‍ കണക്കിന് ഫലസ്തീനികളെയാണ് ഇതിനകം (വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലായ ശേഷം) ഇസ്‌റാഈല്‍ കൊന്നു തള്ളിയത്. എന്നിട്ട് അവര്‍ ഈ ഞായറാഴ്ച തീരുമാനിക്കുന്നു. തങ്ങള്‍ കരാറില്‍ നിന്ന് പിന്മാറുകയാണെന്ന്. എന്നാല്‍ അതിനുള്ളില്‍ തന്നെ അവര്‍ ആ തീരുമാനത്തില്‍ നിന്ന് മാറുകയും ചെയ്യുന്നു. തിരക്കഥ രചിക്കുന്നത് മുഴുവന്‍ ഇസ്‌റാഈല്‍. വെടിനിര്‍ത്തലായാലും കൊന്നൊടുക്കലായാലും അവരുടെ തീരുമാനം. എന്നാല്‍ പശ്ചാത്യ മീഡിയകള്‍സഇസ്‌റാഈലിന്റെ ഈ തോന്നിവാസങ്ങളെ വെറും ടെസ്റ്റുകള്‍ എന്ന് നിസ്സാരവത്ക്കരിക്കുകയും ചെയ്യുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച. യെല്ലോ ലൈനില്‍ വെച്ച് ഇസ്‌റാഈല്‍ സൈനികരെ ഫലസ്തീന്‍ പോരാള്കള്‍ കൊലപ്പെടുത്തി എന്ന വാര്‍ത്ത പ്രചരിക്കുന്നു. ഇസ്‌റാഈല്‍ സൈന്യം ഇനിയും പിന്മാറാന്‍ വിസമ്മതിച്ച് നില്‍ക്കുന്ന പ്രദേശമാണ്'യെല്ലോ ലൈന്‍'. ഈ സംഭവത്തിന് പിന്നാലെ ഗസ്സയിലുടനീളം ആക്രമണം വ്യാപിപ്പിക്കാന്‍ ഇസ്‌റാഈല്‍ തീരുമാനിക്കുന്നു.
ഗസ്സക്കെതിരെ ചുരുങ്ങിയത് 100 വ്യോമാക്രമണങ്ങളെങ്കിലും ഇസ്‌റാഈല്‍ ഈ പേരില്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ 'പൊളിഞ്ഞു' എന്ന രീതിയില്‍ ആ സമയത്ത് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. രണ്ട് വര്‍ഷക്കാലം വ്യാപകമായി നടത്തിയ വംശഹത്യാ ആക്രമണങ്ങളില്‍ കണ്ടെത്താന്‍ പോലുമാകാത്ത ഹമാസിന്റെ ടണലുകള്‍ തകര്‍ക്കാന്‍ പോവുകയാണെന്നും അവര്‍ അവകാശപ്പെട്ടു.
ഗസ്സയിലുടനീളം '153 ടണ്‍ ബോംബുകള്‍' വര്‍ഷിച്ചതായി തിങ്കളാഴ്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു തന്നെ പ്രഖ്യാപിച്ചു. കുറഞ്ഞത് 44 സിവിലിയന്മാര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടക്കുകയാണെന്നും മാനുഷിക സഹായം നിര്‍ത്തലാക്കുകയാണെന്നും നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍ ഈ നടപടിയില്‍ നിന്ന് നെതന്യാഹു അപ്പോള്‍ തന്നെ പിന്മാറി. ഇതെല്ലാം രണ്ട് ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടതിലുള്ള പകരംവീട്ടലാണ് എന്ന നിലക്കാണല്ലോ നീങ്ങിയിരുന്നത്.
ഞായറാഴ്ച ഇസ്‌റാഈലിന്റെ എല്ലാ പ്രചാരണങ്ങളേയും തള്ളുന്ന വാര്‍ത്തകളും പുറത്തു വരാന്‍ തുടങ്ങി. അതായിരുന്നു സത്യത്തില്‍ ഈ പിന്മാറ്റത്തിന് പിന്നില്‍. സൈനികരെ ഹമാസ് കൊലപ്പെടുത്തിയതാണെന്ന പാശ്ചാത്യന്‍, ഇസ്‌റാഈലി മാധ്യമങ്ങളുടെ കള്ളത്തരങ്ങള്‍ പൊളിക്കുന്നതായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. നിര്‍വീര്യമാകാത്ത ഇസ്‌റാഈലി വെടിക്കോപ്പുകള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് സൈനികര്‍ കൊല്ലപ്പെടുന്നത്. ഇസ്‌റാഈലി മാധ്യമങ്ങള്‍ തന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ പാശ്ചാത്യന്‍ സംഘത്തിനും അതേറ്റ് പിടിക്കേണ്ടി വന്നു. ഇസ്‌റാഈലി സൈനികരുടെ മരണത്തില്‍ പങ്കില്ലെന്ന് ഹമാസ് നേരത്തെ തന്നെ പ്രസ്താവന ഇറക്കിയിരുന്നു. രണ്ട് പേര്‍ കൊല്ലപ്പെടുക മാത്രമല്ല അന്ന് സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതില്‍ ഒരാളുടെ പരുക്ക് ഗുരുതരവും ആയിരുന്നു.
പരുക്കേറ്റ ഇസ്‌റാഈലികള്‍ സൈനികരായിരുന്നില്ല എന്നതാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഹമാസിനെതിരെ പ്രചരിപ്പിച്ച വാര്‍ത്ത പൊളിച്ചടുക്കിയത്.
അധിനിവേശ ഗസ്സയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാനും മറ്റുമായി ഇസ്‌റാഈല്‍ ഏല്‍പിച്ച കോണ്‍ട്രാക്ടര്‍മാരായിരുന്നു അത്. പ്രതിദിനം 882 ഡോളര്‍ വരെ നല്‍കിയാണ് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയം ഇതിനായി ആളുകളെ വെച്ചിരുന്നത്. ടൂരിസം വ്യവസായം പൂര്‍ണമായും തകര്‍ന്നിടത്ത് 'പൊളിക്കല്‍' പ്രക്രിയ ഒരു നല്ല വരുമാന മാര്‍ഗമായാണ് ഇസ്‌റാഈല്‍ കണ്ടിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്താമാക്കുന്നു. ഫലസ്തീനികളെ സ്വത്തും വസ്തുവകകളും അധീനപ്പെടുത്തുന്ന പ്രക്രിയയും ഗസ്സയില്‍ ഇസ്‌റാഈല്‍ ഇപ്പോളും തുടരുന്നുണ്ടെന്നാണ് ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഇസ്‌റാഈലാണ് കരാറുകള്‍ ലംഘിക്കുന്നതെന്ന് ഇസ്‌റാഈലി മാധ്യമങ്ങള്‍ തന്നെ സമ്മതിച്ചിട്ടും അമേരിക്ക ഉള്‍പെടെ ഹമാസിനേയും ഫലസ്തീനേയും പഴി ചാരുന്നത് അശ്രാന്തം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് എന്നതാണ് വിരോധാഭാസം. കഴിഞ്ഞ രണ്ട് വര്‍ഷമായി തൊടാന്‍ കഴിയാത്ത ഹമാസിന്റെ ടണലുകള്‍ തകര്‍ത്തെന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ അവകാശ വാദവും ഒരുഭാഗത്ത് ഇതിന് സമാന്തരമായി നടക്കുന്നുണ്ട്.
ബാക്കിയുള്ള തടവുകാരെ സ്വീകരിച്ച ശേഷം ഗാസയില്‍ 'നരകത്തിന്റെ കവാടങ്ങള്‍ തുറക്കും' എന്ന് ഈയടുത്ത് സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ചാനല്‍ 14 ന്യൂസിനോട് പറഞ്ഞിരുന്നു. ഗസ്സയെ എക്കാലത്തേക്കാളും ശക്തിയോടെ അക്രമിക്കാനുള്ള പച്ചക്കൊടിയായാണ് തടവുകാരുടെ തിരിച്ചുവരവിനെ കാണുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. നിരവധി ഉദ്യോഗസ്ഥര്‍ ബെന്‍ഗ്വിറിനോട് യോജിക്കുന്നുണ്ടെന്നും അവകാശപ്പെടുന്നു.
തങ്ങളുടെ സമ്പന്നരായ സയണിസ്റ്റ് ഫണ്ടര്‍മാര്‍ക്കും ഇസ്‌റാഈലിന്റെ വിദേശകാര്യ മന്ത്രാലയത്തിനും വേണ്ടിയുള്ള സ്റ്റെനോഗ്രാഫര്‍മാരുടെ ഒരു സംഘമല്ലാതെ മറ്റൊന്നുമല്ലെന്ന് മുഖ്യധാരാ പാശ്ചാത്യ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അസോസിയേറ്റഡ് പ്രസ്സ് ഒരു വാര്‍ത്ത പോലും ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചു. ഈ രണ്ടു വര്‍ഷത്തിനിടെ നിരവധി അനവധി ക്രൂരമായ റിപ്പോര്‍ട്ടുകള്‍ ലോകം കണ്ടതാണ്. ഇസ്‌റആഈലിന്റെ ക്രൂരതയെ ന്യായീകരിക്കുന്നതും ഫലസ്തീനെ വിമര്‍ശിക്കുന്നതും വരെ അതില്‍ ഉണ്ടായിരുന്നു. അസോസിയേറ്റഡ് പ്രസ്സ് ഉള്‍പെടെ അതിന്റെ ഭയാനകവും പക്ഷപാതപരവുമായ റിപ്പോര്‍ട്ടിംഗിന് ഉത്തരം നല്‍കാന്‍ നിര്‍ബന്ധിതരാകണമെന്ന് ഫലസ്തീനൊപ്പം നില്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
വെടിനിര്‍ത്തല്‍ സമയത്ത് ഇസ്രായേല്‍ സൈനികര്‍ പലസ്തീന്‍ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ പാടില്ലായിരുന്നു. അത്തരം ദൗത്യങ്ങള്‍ നടത്താന്‍ അവര്‍ സൈനികരോട് തുടര്‍ന്നും ഉത്തരവിട്ടിരുന്നില്ലെങ്കില്‍, വെടിനിര്‍ത്തല്‍ യഥാര്‍ത്ഥത്തില്‍ പാലിച്ചിരുന്നില്ലെങ്കില്‍, അവരുടെ രണ്ട് പേര്‍ മരിക്കില്ലായിരുന്നു. ഹമാസ് ആക്രമണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് നന്നായി അറിയാമായിരുന്നിട്ടും, അവര്‍ വലിയ തോതില്‍ വെടിനിര്‍ത്തല്‍ ലംഘിക്കാന്‍ തുടങ്ങി, ഇസ്രായേലി മാധ്യമങ്ങള്‍ അത് യുദ്ധത്തിലേക്കുള്ള തിരിച്ചുവരവായി വ്യാഖ്യാനിച്ചു. ഇതൊരു 'പരീക്ഷണം' അല്ല.
ഗസ്സയിലെ വെടിനിര്‍ത്തലിന്റെ ഇത്തരം ലംഘനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ഇസ്‌റാഈല്‍ ലെബനാന്‍ വെടിനിര്‍ത്തല്‍ കരാറില്‍ 5000-ത്തിലധികം ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്, ലെബനാന്‍ പക്ഷം കരാര്‍ അംഗീകരിച്ച ആദ്യ ദിവസം മുതല്‍ തന്നെ ഇസ്‌റാഈല്‍ അത് ലംഘിക്കാന്‍ തുടങ്ങി.
ഇപ്പോള്‍, ഏകദേശം ഒരു വര്‍ഷത്തിനുശേഷവും, ഇസ്‌റാഈല്‍ തെക്കന്‍ ലെബനാന്‍ വിടാന്‍ വിസമ്മതിക്കുകയാണ്. പകരം അവര്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന മേഖല വികസിപ്പിക്കാന്‍ നീങ്ങുന്നത്. അയല്‍രാജ്യമായ സിറിയയിലും ഇതേ നടപടി തന്നെയാണ് ഇസ്‌റാഈലിന്റെ ബാഗത്തു നിന്നുണ്ടാവുന്നത്. മുന്‍ വെടിനിര്‍ത്തല്‍ കരാറും ഉപേക്ഷിച്ചു, നിലവില്‍ അവിടെ കൂടുതല്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തുന്നത് തുടരുകയാണ്.
ഇങ്ങനെയൊക്കെ പകല്‍വെളിച്ചത്തില്‍ സത്യങ്ങലുണ്ടായാലും പാശ്ചാത്യന്‍ മീഡിയകള്‍ക്ക് ഇസ്‌റാഈല്‍ ഇരയാണ്. രണ്ട് വര്‍ഷമായി പിഞ്ചുമക്കളും സ്ത്രീകളും അടങ്ങുന്ന സാധരണക്കാരായാ വലിയ ജനക്കൂട്ടത്തെ കൊന്നൊടുക്കിയത് പ്രതിരോധത്തിന്റേയും നിലനില്‍പിന്റേയും ഭാഗമായാണ്.
In a shocking allegation, Israel is accused of killing its own soldiers during the conflict and shifting the blame onto Hamas. The claim has sparked international debate over the ongoing Israel-Hamas war and wartime accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."