HOME
DETAILS

വജ്രപ്രഭയില്‍ ചന്ദ്രന്‍; തിളക്കത്തിന്റെ രഹസ്യം തേടി ഇന്നും ശാസ്ത്രലോകം

  
October 22, 2025 | 10:06 AM

moon-mysterious-flashes-transient-lunar-phenomena-scientists-search-reason

ചന്ദ്രനെ ദിവസവും നിരീക്ഷിക്കുന്നവരാണോ നിങ്ങള്‍. അങ്ങനെയെങ്കില്‍ അല്‍പം വിചിത്രമായൊരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവും. ചന്ദ്രോപരിതലത്തിലെ വിചിത്രവും അത്യപൂര്‍വ്വവുമായൊരു പ്രഭ. ചിലപ്പോള്‍ ചുവപ്പ് നിറത്തിലാവാം.ചന്ദ്രോപരിതലത്തില്‍ തിളക്കമേറിയ നക്ഷത്രങ്ങള്‍ കൂട്ടുകൂടിയ പോലെ തോന്നും.

ഈ തിളക്കത്തെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ്ക്ഷണചന്ദ്ര പ്രതിഭാസം(Transient Lunar Phenomena (TLP))എന്ന്. ചന്ദ്രോപരിതലത്തില്‍ അപ്രതീക്ഷിതമായി പ്രകാശമുണ്ടാകുന്ന പ്രതിഭാസമാണിത്. സെക്കന്‍ഡുകള്‍ മുതല്‍ മണിക്കൂറുകളോളം ഈ തിളക്കം നീണ്ടുനില്‍ക്കാം. ഇതിന് കാരണം എന്താണെന്ന് കൃത്യമായി അറിയില്ലെങ്കിലും, ചന്ദ്രോപരിതലത്തിലെ വാതകങ്ങളുടെയും പൊടിയുടെയും പ്രതിഫലനമോ, അല്ലെങ്കില്‍ ഉല്‍ക്കകളുടെ കൂട്ടിയിടി മൂലമുള്ള പ്രകാശമോ ആയിരിക്കാം ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.  ഈ പ്രതിഭാസം എപ്പോള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല.

തിളക്കത്തിന് കാരണം

tlpl.jpg

ചന്ദ്രോപരിതലത്തോട് ചേര്‍ന്നുള്ള വാതകങ്ങളായ റാഡോണ്‍, ആര്‍ഗണ്‍ എന്നിവ പുറത്തുവിടുന്ന പ്രകാശമായിരിക്കാം ഇതിന് കാരണമെന്ന് ശാസ്ത്രലോകം പറയുന്നു. ചന്ദ്രോപരിതലത്തിലെ ഗുരുത്വാകര്‍ഷണ മര്‍ദ്ദം അല്ലെങ്കില്‍ ചൂട് കാരണം വാതകങ്ങളും പൊടിയും പുറത്തുവന്ന് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാം. ഉല്‍ക്കകളുടെ കൂട്ടിയിടിയില്‍ ചിതറുന്ന പ്രകാശവുമാകാം കാരണം. 

1787 ലാണ് ആദ്യത്തെ ക്ഷണചന്ദ്ര പ്രതിഭാസം റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്.ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെര്‍ഷല്‍ മണിക്കൂറുകളോളം നീണ്ടുനിന്ന തിളക്കം കണ്ടെത്തി. അദ്ദേഹം അതിനെ ഒരു നെബുലയുടെ വെളിച്ചവുമായി താരതമ്യം ചെയ്തു. എന്നാല്‍ അത് എന്താണെന്ന് കണ്ടെത്താനും വിശദീകരിക്കാനും അദ്ദേഹത്തിന് സാധിച്ചില്ല, നൂറ്റാണ്ടുകള്‍ക്കിപ്പുറം ശാസ്ത്രജ്ഞര്‍ ഇന്നും ഇതിന്റെ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

English Summary: Have you ever noticed a strange glow on the surface of the Moon while observing it? You’re not alone. Scientists have been puzzled for centuries by mysterious and rare flashes of light that suddenly appear on the lunar surface — known as Transient Lunar Phenomena (TLP).

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  7 hours ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  8 hours ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  8 hours ago
No Image

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്; യു.എസിന്റെ അധിക തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും

National
  •  8 hours ago
No Image

കര്‍ണാടകയിലെ വോട്ട് മോഷണം: ഒരോ വോട്ട് നീക്കാനും നല്‍കിയത് 80 രൂപ; കണ്ടെത്തലുമായി എസ്.ഐ.ടി

National
  •  9 hours ago
No Image

മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം: സൗദിയില്‍ പ്രവാസി അറസ്റ്റില്‍

Saudi-arabia
  •  9 hours ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  16 hours ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  16 hours ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  17 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  17 hours ago