HOME
DETAILS

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

  
Web Desk
October 22, 2025 | 5:37 PM

domestic abuse over birth of baby girl dragged from bed while resting after delivery serious allegations against husband by woman

എറണാകുളം: എറണാകുളം കോതമംഗലത്ത് പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ ഭർത്താവ് മർദിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയും കുടുംബവും ഉന്നയിച്ചിരിക്കുന്നത്. കൂടുതൽ പണം ആവശ്യപ്പെട്ടും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഭർത്താവ് നിരന്തരം മർദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി.

2020-ൽ പുത്തൻകുരിശ് സ്വദേശിനിയായ യുവതിയും അങ്കമാലി സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. 2021-ൽ കുട്ടി ജനിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് യുവതി പറയുന്നു. "ജനിച്ചത് പെൺകുഞ്ഞായതിൻ്റെ പേരിലും കൂടുതൽ പണം ആവശ്യപ്പെട്ടും ഒക്കെ മർദിച്ചിരുന്നു. പ്രസവം കഴിഞ്ഞ് 28-ാം ദിവസം എന്നെ കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ടുവെന്നും" യുവതി പറഞ്ഞു.

നിരന്തരമായ മർദനത്തെ തുടർന്ന് തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, അപസ്മാരം വന്ന് വീണതാണെന്ന് ഭർത്താവ് ആശുപത്രിയിൽ കള്ളം പറഞ്ഞതായും യുവതി പറയുന്നു. അയൽക്കാർക്ക് ഈ പ്രശ്നങ്ങളെല്ലാം അറിയാമായിരുന്നു. പലതവണ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും കുടുംബം വ്യക്തമാക്കി.

കേസുമായി മുന്നോട്ട് പോകാനാണ് യുവതിയുടെയും കുടുംബത്തിൻ്റെയും തീരുമാനം. നിലവിൽ നടക്കുന്ന പൊലിസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും യുവതിയും കുടുംബവും അറിയിച്ചു.

 

A woman in Ernakulam, Kothamangalam, has made serious allegations of domestic violence against her husband, stating she was repeatedly abused since the birth of their baby girl in 2021. She alleges the abuse was fueled by the child's gender and the demand for more money. The victim described being dragged from her bed and pulled to the floor just 28 days after delivery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  21 days ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  21 days ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  21 days ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  21 days ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  21 days ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  21 days ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  21 days ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  21 days ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  21 days ago