HOME
DETAILS

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

  
October 23, 2025 | 6:40 AM


പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ട ഡി.വൈ.എസ്.പിയോടാണ്  പാലക്കാട് എസ്.പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നാണ് വിവരം. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍.മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. ട്രെയിന്‍ യാത്രക്കിടെ വാട്‌സ്ആപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡി.വൈ.എസ്.പിയുടെ വിശദീകരണം. 

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയെന്നുമാണ് മനോജ് കുമാറിന്റെ സ്റ്റാറ്റസില്‍ പറയുന്നത്. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വി.ഐ.പി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബി.ജെ.പിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്‍. അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്റ്റാറ്റസില്‍ പറയുന്നു.

ഡി.വൈ.എസ്.പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിനെതിരെ 11 മണിക്ക് ആലത്തൂര്‍ ഡി.വൈ.എസ്.പി ഓഫിസിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തും.

 

English Summary: In Palakkad, the District Police Chief (SP) has sought an explanation from Alathur DYSP R. Manoj Kumar for posting a WhatsApp status criticizing the President’s visit to Sabarimala. Reports say further disciplinary action may follow if the officer’s explanation is not satisfactory.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര്‍ക്ക് തിരിച്ചടി; തെളിവില്ലെന്ന വിചാരണകോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ, ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ നോട്ടിസ്

Kerala
  •  3 hours ago
No Image

ടി-20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായതിൽ അവന് വേദനയുണ്ടാവും: മുൻ ഇന്ത്യൻ താരം 

Cricket
  •  3 hours ago
No Image

ടി.കെ ഗോവിന്ദനെതിരെ നടപടിക്ക് സി.പി.എം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും, നിര്‍ദ്ദേശിച്ച് സംസ്ഥാന നേതൃത്വം

Kerala
  •  4 hours ago
No Image

അബൂദബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണം വിഫലമാക്കി യുഎഇ; അവശിഷ്ടങ്ങൾ വീണ് പാകിസ്താൻ പൗരൻ മരിച്ചു; മരണസംഖ്യ എട്ടായി

uae
  •  4 hours ago
No Image

ദുബൈയില്‍ ഡ്രോണ്‍ ആക്രമണം: കൊച്ചിയില്‍ നിന്നുള്ള വിമാനം ആകാശത്തുനിന്ന് തിരിച്ചിറക്കി

Kerala
  •  4 hours ago
No Image

ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  4 hours ago
No Image

മസ്തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം സംരക്ഷിക്കണമെന്ന് ഭാര്യ; അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കമ്മിൻസ് പുറത്ത്; ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റൻ ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  4 hours ago
No Image

ഹോര്‍മുസ് കടലിടുക്ക് ദൗത്യത്തില്‍ പങ്കുചേരാത്തത്തിന് സഖ്യകക്ഷികളെ ശകാരിച്ച് ട്രംപ് 

International
  •  4 hours ago
No Image

നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്ത്; ലോകകപ്പിന് മുമ്പേ കനത്ത തിരിച്ചടി

Football
  •  5 hours ago