പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ മാനദണ്ഡം; ഇന്ന് മുതല്‍ പ്രാബല്യത്തിലായ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം | Global Passport Seva Version 2.0
റിയാദ്/ദുബൈ: കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സേവാ പതിപ്പ് 2.0 (Global Passport Seva Version 2.0) ഇന്ന് (ഒക്ടോബര്‍ 24) മുതല്‍ പ്രാബല്യത്തില്‍. സൗദി അറേബ്യയിലെ എല്ലാ അപേക്ഷകര്‍ക്കും പുതിയ ചട്ടം ബാധകമാകുമെന്നും എല്ലാ പാസ്‌പോര്‍ട്ട് അപേക്ഷകരും പുതിയതായി നല്‍കിയിരിക്കുന്ന പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു വേണം തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാനെന്നും റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സമാന അറിയിപ്പ് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയും സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചിട്ടുണ്ട്.
പ്രധാനമായും പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കുള്ള ഫോട്ടോയുടെ കാര്യത്തിലാണ് ചട്ടങ്ങള്‍ ഉള്ളത്. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) ഫോട്ടോ ഗ്രാഫുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആണ് പാലിക്കണം. ഫോട്ടോയിലെ വ്യക്തിയുടെ പൂര്‍ണ്ണമായ മുഖം, മുഖത്തിന്റെ മുന്‍വശം എന്നിവ കൃത്യമായി കാണിക്കണമെന്നും കണ്ണുകള്‍ തുറന്നിരിക്കണമെന്നും മുടിയുടെ മുകള്‍ഭാഗം മുതല്‍ താടിയുടെ അടിഭാഗം വരെ മുഴുവന്‍ തല ഭാഗവും ഫോട്ടോയില്‍ ഉണ്ടായിരിക്കണമെന്നും മാനദണണ്ഡങ്ങളില്‍ പറയുന്നു.
പാസ്‌പോര്‍ട്ട് ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
* ഫോട്ടോയുടെ 80 -85% മുഖം ഉള്‍ക്കൊള്ളുന്ന തരത്തില്‍ (താഴെ കൊടുത്ത ചിത്രത്തിലേത് പോലെ) തലയുടെയും തോളുകളുടെയും ക്ലോസ് അപ്പ്.
* മതപരമായ കാരണങ്ങളാല്‍ ഒഴികെ തലമറക്കാന്‍ പാടുള്ളതല്ല. എന്നാല്‍ മുഖം, നെറ്റി, താടി, മുഖത്തിന്റെ ഇരു വശങ്ങള്‍ എന്നിവ വ്യക്തമായി കാണാന്‍ സാധിക്കണം.
* കളര്‍ ഫോട്ടോ ആയിരിക്കണം.
* ഫോട്ടോയുടെ സൈസ് 30 X 810 പിക്‌സലുകള്‍ ആയിരിക്കണം.
* ഫോട്ടോയുടെ ബാക്ക് ഗ്രൗണ്ട് വെള്ള നിറമായിരിക്കണം.
* ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യരുത്
* ഫോട്ടോയിലെ വ്യക്തി കാമറയിലേക്ക് ആണ് നോക്കണ്ടേത്.
* സ്‌കിന്‍ ടോണുകള്‍ സ്വാഭാവികമായി കാണിക്കണം.
* മതിയായ വെളിച്ചവും കോണ്‍ട്രാസ്റ്റും ഉണ്ടായിരിക്കണം.
* മുഖത്ത് ഷാഡോകളോ ഫ്‌ലാഷ് പ്രതിഫലനങ്ങളോ ഉണ്ടാകരുത്.
* കണ്ണുകള്‍ തുറന്നതും വ്യക്തമായി കാണാവുന്നതുമായിരിക്കണം.
* കണ്ണുകള്‍ക്ക് മുകളില്‍ രോമങ്ങള്‍ തൂങ്ങിനില്‍ക്കരുത്.
* വായ തുറന്നിട്ടിരിക്കരുത്, തല ചരിയരുത്.
* കാമറയും ഫോട്ടോയിലെ വ്യക്തിയും തമ്മിലുള്ള ദൂരം 1.5 മീറ്റര്‍ ആയിരിക്കണം
* ലൈറ്റ് പ്രതിഫലനങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ കണ്ണട നീക്കണം
* കണ്ണുകളില്‍ റെഡ് ഐ (Red Eye) പ്രതിഫലനത്തിന് സാധ്യതയുള്ളതും കണ്ണ് വ്യക്തമാകുന്നതിന് തടസ്സമാകുന്ന മിനുസമുള്ള ഒന്നും മുഖത്ത് ഉണ്ടാകരുത്.
Ministry of External Affairs, Government of India has launched Global Passport Seva Version 2.0. The same will be applicable for all applicants in Saudi Arabia from October 24.
— India in Saudi Arabia (@IndianEmbRiyadh) October 23, 2025
In this regard, all passport applicants are advised to adhere to the enclosed guidelines.@MEAIndia… pic.twitter.com/PPn2gZen0b
അപേക്ഷകര്‍ https://mportal.passportindia.gov.in/gpsp എന്ന ഔദ്യോഗിക സൈറ്റ് സന്ദര്‍ശിച്ചാണ് ഓണ്‍ലൈനില്‍ അപ്ലൈ ചെയ്യേണ്ടത്.
Summary: The Global Passport Seva Version 2.0 launched by the Ministry of External Affairs is effective from today (October 24).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."