HOME
DETAILS

വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; പരസ്പര വിസാ ഇളവ് പ്രഖ്യാപിച്ച് തുർക്കിയും ഒമാനും

  
Web Desk
October 24, 2025 | 12:48 PM

turkey and oman announce mutual visa exemption to boost cooperation

ദുബൈ: വ്യാപാരം, നിക്ഷേപം, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി തുർക്കിയും ഒമാനും പരസ്പര വിസ ഇളവ് പ്രഖ്യാപിച്ചു. ‌ഇരു രാജ്യത്തേയും പൗരൻമാർക്കാണ് വിസ ഇളവ് ലഭ്യമാകുക. വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്ന് ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ അറിയിച്ചതായി ഒമാൻ വാർത്താ ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ ഉടമ്പടിയെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി.

"ഒമാൻ പൗരന്മാരെ തുർക്കിയിലേക്കുള്ള പ്രവേശന വിസയിൽ നിന്ന് ഒഴിവാക്കാൻ തുർക്കി തീരുമാനിച്ചു," ഉർദുഗാൻ പ്രഖ്യാപിച്ചു. "തുർക്കി പൗരന്മാരെ സുൽത്താനേറ്റിലേക്കുള്ള വിസയിൽ നിന്ന് ഒഴിവാക്കാനുള്ള ഒമാന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് വ്യാപാരം, നിക്ഷേപം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ സഹായിക്കും."

മസ്കത്തിലെ അൽ ആലം പാലസിൽ വെച്ച് സുൽത്താൻ ഹൈതം ബിൻ താരീക്കും പ്രസിഡൻ്റ് ഉർദു​ഗാനും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഉഭയകക്ഷി സഹകരണം വിപുലീകരിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രയും ബിസിനസ്സ് നീക്കങ്ങളും സുഗമമാക്കുക്ക എന്നിവക്കുള്ള പ്രതിബദ്ധത ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. 

Turkey and Oman have announced a mutual visa exemption for their citizens, aiming to enhance cooperation in key sectors such as trade, investment, and tourism. This agreement is expected to foster stronger bilateral relations and facilitate easier travel between the two countries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലിക്ക് പടക്കം പൊട്ടിച്ചു; സിങ്കപ്പൂരില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

International
  •  6 hours ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ നവംബറില്‍; വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടണമെന്ന ആവശ്യം തള്ളിയെന്ന് സൂചന

Kerala
  •  7 hours ago
No Image

അല്‍ നസര്‍- എഫ്‌സി ഗോവ മത്സരത്തിനിടെ സുരക്ഷ വീഴ്ച്ച; ഗ്രൗണ്ടിലെത്തിയ മലയാളി ആരാധകന് ജയില്‍ ശിക്ഷ

National
  •  7 hours ago
No Image

ക്ലാസ്മുറിയിലെ ചൂരൽ പ്രയോ​ഗം: പരിമിതമായ അച്ചടക്ക അധികാരം ക്രൂരതയല്ല; അധ്യാപകനെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി

Kerala
  •  8 hours ago
No Image

യുഎഇ കാലാവസ്ഥ: ശനിയാഴ്ച ഭാഗികമായി മേഘാവൃതം; തീരദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  8 hours ago
No Image

ഫ്രഷ്‌കട്ട് സംഘര്‍ഷം; ബുധനാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കളക്ടര്‍

Kerala
  •  8 hours ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: ഒന്നാം പ്രതിയുടെ വീടിന്റെ പൂട്ട് തകർത്ത് പൊലിസ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു

Kerala
  •  8 hours ago
No Image

ദേശീയ അഭിമാനം; എമിറേറ്റ്സിന് നാളെ 40 വയസ്; ആശംസകളുമായി ദുബൈ ഭരണാധികാരി

uae
  •  9 hours ago
No Image

കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അഞ്ച് പേരെയും രക്ഷപ്പെടുത്തി

Kerala
  •  9 hours ago
No Image

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ്‌ചെയ്തു

National
  •  9 hours ago