കേരളം പി.എം ശ്രീയില്‍ ഒപ്പുവെച്ചത് ഈ മാസം 16ന്; മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടത് ഒക്ടോബര്‍ 16നാണെന്ന് റിപ്പോര്‍ട്ട്. 22ന് മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. യോഗം നടക്കുന്നതിന് മുന്‍പ് തന്നെ പി.എം ശ്രീയില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയില്‍ ഭാഗമാകരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയോ, മന്ത്രിമാരോ തയ്യാറായില്ല. പദ്ധതിയില്‍ ഒപ്പുവെച്ച വിവരം ഘടക കക്ഷികളില്‍ നിന്നടക്കം മറച്ചുവെച്ചാണ് സര്‍ക്കാര്‍ നടപടി.
പദ്ധതിയില്‍ ഒപ്പുവെച്ച സംഭവത്തില്‍ എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമാണ്. വിഷയത്തില്‍ അതൃപ്തി പരസ്യമാക്കി സി.പി.ഐ രംഗത്തെത്തി. പി.എം. ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി.) ഭാഗമാണെന്നും, അതിനെതിരായ എല്‍.ഡി.എഫിന്റെ പൊതുനിലപാടില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ലോകവസാനം വരെ ദേശീയ വിദ്യാഭ്യാസ നയത്തെ സി.പി.ഐ അംഗീകരിക്കില്ലെന്നും സംസ്ഥാന സെക്ട്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
എന്നാൽ കേന്ദ്ര വിദ്യാഭ്യാസ പിഎം ശ്രീയിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഎം. പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്തുകൊണ്ട് മുന്നോട്ട് പോവാനാണ് പാർട്ടിയുടെ തീരുമാനമെന്നും 8000 കോടി കേന്ദ്രം കേരളത്തിന് നൽകാനുണ്ടെന്നും അർഹതപ്പെട്ട പണം കേരളത്തിന് ലഭിക്കണമെന്നും എല്ലാത്തിനും നിബന്ധനകൾ വെക്കുന്ന കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി.
Kerala government signed the agreement for the PM Shri Project on October 16.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."