HOME
DETAILS

രാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയമം ലംഘിച്ച് പൊലിസിനെ വെട്ടിച്ച് കടന്നുപോയ മൂവർ സംഘം അറസ്റ്റിൽ

  
Web Desk
October 24, 2025 | 1:33 PM

trio arrested for flouting traffic rules evading police during presidents visit

കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ലംഘിച്ച് അമിത വേഗത്തിൽ കടന്ന് പോയ മൂന്ന് യുവാക്കൾക്കെതിരെ പൊലിസ് കേസെടുത്തു. അതിരമ്പുഴ സ്വദേശികളായ ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ സ്വദേശി സന്തോഷ് ചെല്ലപ്പൻ എന്നിവരെ പാലായിൽ വച്ചാണ് പൊലിസ് പിടികൂടിയത്.

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നടന്ന വാഹന പരിശോധനയിൽ പൊലിസ് കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ വെട്ടിച്ച് കടന്നുപോവുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കിൽ മൂന്ന് പേരുണ്ടായിരുന്നതും, പിന്നിലിരുന്ന രണ്ട് പേർ ഹെൽമറ്റ് ധരിക്കാതിരുന്നതും നിയമലംഘനമായതോടെയാണ് പൊലിസ് കേസെടുക്കാൻ തീരുമാനിച്ചത്.

പിടികൂടിയ സംഘത്തിന്റെ വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു. പൊലിസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

ബൈക്കിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതിനും, പൊലിസ് നിർദ്ദേശം പാലിക്കാതെ കടന്നുകളഞ്ഞതിനും, ഗതാഗത നിയന്ത്രണം ലംഘിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് പൊലിസ് പറഞ്ഞു. മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

 

 

three arrested for flouting traffic restrictions, evading police during president's visit in palai . the trio was on a bike without helmet/insurance and sped past police checks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  5 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  5 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  5 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  5 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  5 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  5 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  5 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  5 days ago