യുഎഇ കാലാവസ്ഥ: ശനിയാഴ്ച ഭാഗികമായി മേഘാവൃതം; തീരദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
ദുബൈ: യുഎഇയിൽ ശനിയാഴ്ച തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. അതേസമയം, ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. കിഴക്കൻ മേഖലകളിൽ ഉച്ചയോടെ കൂടുതൽ മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.
രാത്രിയിലും ഞായറാഴ്ച പുലർച്ചെയും അന്തരീക്ഷം ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
NCM പുറത്തിറക്കിയ പ്രതിദിന കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച്, കാറ്റ് വടക്ക് കിഴക്ക് ദിശയിൽ നിന്നും വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ആയിരിക്കും വീശുക. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്. അതേസമയം, അറബിക്കടലും, ഒമാൻ കടലും ശാന്തമായിരിക്കും.
മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ, വാഹനമോടിക്കുന്നവരും അതിരാവിലെ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് NCM നിർദ്ദേശിച്ചിട്ടുണ്ട്.
The National Centre of Meteorology (NCM) has forecasted fair to partly cloudy weather across the UAE on Saturday. Eastern regions may experience increasing clouds by afternoon, with humidity levels expected to rise overnight and into the morning hours, potentially leading to fog or mist in some coastal and inland areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."