HOME
DETAILS

പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ചകൾ നടത്തിയ അറബ് സംഘം പിടിയിൽ: പിടിയിലായത് രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ

  
October 24, 2025 | 2:34 PM

kuwait authorities arrest 3-member arab gang for targeting expats

കുവൈത്ത് സിറ്റി: പ്രവാസികളെ ലക്ഷ്യമിട്ട് നിരവധി കവർച്ചകൾ നടത്തിയ മൂന്നംഗ അറബ് സംഘത്തെ അറസ്റ്റ് ചെയ്ത് കുവൈത്ത് അധികൃതർ. ഫർവാനിയ ഗവർണറേറ്റ് അന്വേഷണ വിഭാഗം (Farwaniya Governorate Investigation and Research Department) ജലീബ് അൽ-ശുയൂഖ് അന്വേഷണ വിഭാഗവുമായി ചേർന്ന് നടത്തിയ ഓപറേഷനിലാണ് സംഘം പിടിയിലായത്. 

സംഘത്തിൽ രണ്ട് കുട്ടികളും (Juveniles) ഒരു മുതിർന്ന വ്യക്തിയുമാണ് ഉണ്ടായിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏഷ്യൻ പ്രവാസികൾക്കെതിരെ നടത്തിയ മൂന്ന് കവർച്ചകളിലെങ്കിലും തങ്ങൾക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.

ജലീബ് പ്രദേശത്ത് മോഷണങ്ങളും പിടിച്ചുപറിയും വർധിച്ചതിനെ തുടർന്നാണ് അറസ്റ്റ്. പ്രത്യേകിച്ചും പ്രവാസി ഇരകളായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കുറ്റവാളികളെ പിടികൂടാനായി ഡിറ്റക്ടീവുകൾ നിരീക്ഷണം ശക്തമാക്കിയത്. 

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഫർവാനിയ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കവർച്ചകൾക്ക് പിന്നിൽ മൂന്ന് അറബ് പ്രവാസികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. 24 മണിക്കൂർ നടത്തിയ നിരീക്ഷണത്തിലൂടെ ഉദ്യോഗസ്ഥർക്ക് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് ആസൂത്രിതമായ പദ്ധതിയിലൂടെ ഇവർ മറ്റൊരു കവർച്ചക്ക് ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, ഇരകളെ ഇടവഴികളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും പിന്തുടരുകയും, അവിടെ വെച്ച് ആക്രമിക്കുകയും പണം, വാലറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ കവർന്ന് രക്ഷപ്പെടുകയുമായിരുന്നു തങ്ങളുടെ രീതിയെന്ന് പ്രതികൾ സമ്മതിച്ചു.

പ്രതികളുടെ കൈവശമുണ്ടായിരുന്ന മോഷണമുതലുകൾ ഡിറ്റക്ടീവുകൾ കണ്ടെടുത്തു. അറസ്റ്റിലായ സംഘാംഗങ്ങളെയും പിടിച്ചെടുത്ത സാധന സാമഗ്രികളും കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ജലീബ് അൽ-ശുയൂഖിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി പരിശോധനകളും നിരീക്ഷണവും ശക്തമാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

The Kuwait authorities have apprehended a 3-member Arab gang for targeting expatriates with various scams. The Farwaniya Governorate Investigation and Research Department, in collaboration with the Jalib Al-Shuyoukh Investigation Department, conducted a successful operation to capture the gang.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി നേതൃത്വത്തിൽ അറേബ്യൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് 1 ബില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന്

Saudi-arabia
  •  3 hours ago
No Image

ഇന്ത്യക്ക് നഷ്ടമായത് 'നാടൻ' പരസ്യങ്ങളുടെ സ്രഷ്ടാവിനെ: പീയുഷ് പാണ്ഡെ എന്ന പരസ്യ ലോകത്തെ അതികായനെ ഓർക്കുമ്പോൾ

National
  •  3 hours ago
No Image

ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളെ കാണാതായി; തീരസംരക്ഷണ സേനയും നാവികസേനയും തിരച്ചിൽ ആരംഭിച്ചു

Kerala
  •  4 hours ago
No Image

ദുബൈ റൺ 2025 നവംബർ 23ന്; നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങൾ

uae
  •  4 hours ago
No Image

രാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയമം ലംഘിച്ച് പൊലിസിനെ വെട്ടിച്ച് കടന്നുപോയ മൂവർ സംഘം അറസ്റ്റിൽ

Kerala
  •  4 hours ago
No Image

മെസിയുടെയും റൊണാൾഡോയെയും ഗോൾ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം

Football
  •  4 hours ago
No Image

ദീപാവലിക്ക് സമ്മാനം നൽകിയില്ല: ചോദ്യം ചെയ്ത തൊഴിലാളിയെ കടയുടമയും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

National
  •  4 hours ago
No Image

“റീട്ടെയിൽ സുകൂക്” സംരംഭത്തിന് തുടക്കമിട്ട് യുഎഇ; പൗരന്മാർക്കും താമസക്കാർക്കും ഇനി സർക്കാർ പിന്തുണയുള്ള ട്രഷറി സുകൂക്കിൽ നിക്ഷേപം നടത്താം

uae
  •  5 hours ago
No Image

രോഹിത്തും ശ്രേയസുമല്ല! ആ താരം ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  5 hours ago
No Image

വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; പരസ്പര വിസാ ഇളവ് പ്രഖ്യാപിച്ച് തുർക്കിയും ഒമാനും

oman
  •  5 hours ago