അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം
അബൂദബി: 2025 ഫോർമുല വൺ സീസണിലെ അവസാന മത്സരമായ അബൂദബി ഗ്രാൻഡ് പ്രീയുടെ മൂന്നാമത്തെ പരിശീലനത്തിനിടെ (FP3) ഫെരാരി ടീമിന്റെ മുൻ ലോക ചാമ്പ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ അപകടത്തിൽപ്പെട്ടു. യാസ് മറീന സർക്യൂട്ടിലെ ടേൺ 9-ൽ വെച്ചായിരുന്നു സംഭവം. പരിശീലനം പുരോഗമിക്കവെയാണ് ഹാമിൽട്ടൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്.
ഫെരാരി നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി സുരക്ഷാ ബാരിയറുകളിൽ ശക്തിയായി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഉടൻ തന്നെ സെഷൻ ചുവപ്പു പതാക (റെഡ് ഫ്ലാഗ്) ഉയർത്തി പരിശീലനം നിർത്തിവെക്കേണ്ടി വന്നു.
ഏഴ് തവണ ലോക ചാമ്പ്യനായ ഹാമിൽട്ടൻ സോഫ്റ്റ് ടയറുകളിൽ അതിവേഗ ലാപ്പിന് ശ്രമിക്കുമ്പോഴാണ് കാർ സ്പിൻ ചെയ്ത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഹാമിൽട്ടന് കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല.
അതേസമയം ഈ സീസണിൽ ഫെരാരിയിൽ ചേർന്ന ഹാമിൽട്ടന് കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടയിലെ ഈ അപകടം, അദ്ദേഹത്തിന് യോഗ്യതാ റൗണ്ടിന് (Qualification) മുൻപ് ഒരു വലിയ തിരിച്ചടിയായി. യോഗ്യതാ മത്സരത്തിന് മുൻപ് ഹാമിൽട്ടന്റെ കാർ എത്രയും പെട്ടെന്ന് ഫെരാരി ടീമിന് ഇനി ശരിയാക്കേണ്ടതുണ്ട്.
Ferrari driver Lewis Hamilton crashed during the FP3 practice session of the 2025 Abu Dhabi Grand Prix at the Yas Marina Circuit. The seven-time World Champion lost control at Turn 9, and the car heavily impacted the safety barriers. Fortunately, Hamilton escaped serious injury. However, this incident poses a significant challenge for the Ferrari team to repair the car before the crucial Qualifying round. Get more details on F1 Abu Dhabi, Lewis Hamilton Crash, Ferrari, Formula 1 News.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."