കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം
അഗളി: അട്ടപ്പാടി മുള്ളി വനത്തില്‍ കടുവ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു(52)വാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. കടുവ സെന്‍സസ് ബ്ലോക്ക് നമ്പര്‍ 12 ല്‍ സെന്‍സസിന് പോയതായിരുന്നു സംഘം.
കാട്ടാന ആക്രമിക്കാന്‍ വരുന്നത് കണ്ട് സംഘം ചിതറിയോടിയിരുന്നു. ഇതിനിടെ കാളിമുത്തുവിനെ കാണാതായി. തുടര്‍ന്ന് ആര്‍.ആര്‍.ടി സംഘം തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കാളിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുതൂരില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്നത്തെയും സംഭവം.
A forest department employee was killed in an elephant attack during a tiger census in the Mulli forest of Attappady. The victim, Kalimuthu (52), a Forest Beat Assistant from Puthur, was part of a team conducting tiger census activities in Block No. 12 when the incident occurred.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."