HOME
DETAILS

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

  
December 06, 2025 | 8:06 AM

cm-reacts-rahul-mamkootathil-arrest-stay-congress-protection

തൃശ്ശൂര്‍: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തൃശ്ശൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഹുലിന് സംരക്ഷണമൊരുക്കിയത് കോണ്‍ഗ്രസാണ്. രാഹുല്‍ എവിടെയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം. അക്കാര്യം പൊലിസിനെ അറിയിക്കുകയാണ് ചെയ്യേണ്ടത്. അറസ്റ്റ് തടയേണ്ട ഒരാവശ്യവും പൊലിസിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മനപൂര്‍വ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ മുന്നില്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ ഒരു തീരുമാനം വരുന്നതുവരെ കാത്തിരിക്കലാണ്  കേരളത്തില്‍ പൊതുവേ കണ്ടുവരുന്ന രീതി. രാഹുല്‍ വിഷയത്തില്‍ ഹൈക്കോടതി സ്വീകരിച്ച ഒരു തീയതിയിലേക്ക് കേസ് കേള്‍ക്കാന്‍വേണ്ടി നീട്ടിവെച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ ഇതാണ് നടന്നുവരുന്ന രീതി. അത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദേശീയപാത തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ച്ചപറ്റിയത് ദേശീയപാത അതോറിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു. 

''ദേശീയപാതയുടെ നിര്‍മാണത്തിന്റെ ചുമതല പൂര്‍ണമായി നിര്‍വഹിക്കുന്നത് നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. ഇപ്പോഴുണ്ടായ അപകടം സംസ്ഥാന സര്‍ക്കാരിന്റെ പെടലിക്ക് ഇടാനാണെങ്കില്‍ അതിന് വഴിയില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങളും നിര്‍വഹിക്കുന്നത് അവരാണ്. അതിന് അവര്‍ക്ക് കൃത്യമായ സംവിധാനവും ഉണ്ട്. ആ സംവിധാനത്തില്‍ ചില പാളിച്ചകള്‍ പറ്റി എന്നതാണ് നമ്മുടെ നാടിന്റെ അനുഭവം''- മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കൊടുംതണുപ്പ്; അൽ ഐനിൽ മഞ്ഞ് വീഴ്ച, താപനില ഒരു ഡിഗ്രിയിലേക്ക് താഴ്ന്നു

uae
  •  10 days ago
No Image

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്‌ലിംലീഗ്; മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

Kerala
  •  10 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  10 days ago
No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  10 days ago
No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  10 days ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  10 days ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  10 days ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  10 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  10 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  10 days ago