HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

  
Web Desk
December 06, 2025 | 9:39 AM

rahul-mamkootathil-second-rape-case-in court-updates

തിരുവനന്തപുരം: ബംഗളുരുവില്‍ താമസിക്കുന്ന മലയാളിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി. രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് രാഹുല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 

ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ഈ മാസം 15 വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നത്. രണ്ടാം കേസില്‍ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമായിട്ടില്ലെന്ന് രാഹുല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുല്‍ ഉന്നയിക്കുന്ന പ്രധാന വിഷയം. 

രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. മുറിയില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടു. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പൊലിസില്‍ പരാതി നല്‍കാതിരുന്നത് സൈബര്‍ ആക്രമണം ഭയന്നാണെന്നും പരാതിയിലുണ്ട്.

ഇന്‍സ്റ്റഗ്രാം മുഖേനയാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് രാഹുലിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു.

വിവാഹം കഴിക്കുമെന്ന് ഉറപ്പായതോടെ കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. അവധിക്ക് നാട്ടില്‍ വന്ന തന്നെ സുഹൃത്ത് ഫെന്നി നൈനാനെ അയച്ച് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന അയച്ച പരാതിയില്‍ പറയുന്നു.

A Thiruvananthapuram Sessions Court has  anticipatory bail for Kerala MLA Rahul Mamkootathil in the second sexual-assault complaint filed against him. The new complaint alleges that he lured a 23-year-old woman — residing in Bengaluru — with a marriage promise, brought her to a home-stay, and subjected her to repeated sexual assault, coercion to abort pregnancy, and other forms of cruelty.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  2 hours ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  3 hours ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  5 hours ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  5 hours ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  6 hours ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  6 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  7 hours ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  7 hours ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  7 hours ago