വലിയ വിലക്കുറവുകൾ വാഗ്ദാനം ചെയ്തു നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: വലിയ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് (online scams) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA). ഇത്തരം വഞ്ചനകളിൽ വീഴാതിരിക്കാൻ എല്ലാവരും അതീവ ശ്രദ്ധ പുലർത്തണമെന്ന് TRA വ്യക്തമാക്കി.
അമിതമായ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകുമ്പോഴും, അതുപോലെ മുൻപ് പരിചയമില്ലാത്ത ഓൺലൈൻ വിൽപ്പനക്കാരിൽ (online merchants) നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും, പണം കൈമാറ്റം ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് TRA വ്യക്തമാക്കി.
തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി, സുരക്ഷിതവും, അംഗീകൃതവുമായ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ (secure and recognised online platforms) മാത്രം ഇടപാടുകൾ നടത്തണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, മുൻകൂട്ടി പണം നൽകിയുള്ള (advance payments) ഇടപാടുകൾ വിശ്വസ്തരും, അറിയപ്പെടുന്നവരുമായ ഓൺലൈൻ വ്യാപാരികളുമായി മാത്രം നടത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
The Telecommunications Regulatory Authority (TRA) in Oman has issued a public warning about online scams and unrealistic offers, particularly those promising heavy discounts. The TRA advises consumers to exercise caution when making online payments, especially when dealing with unknown sellers or unrealistically priced products.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."