ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിക്കും, പിന്നാലെ പൊളിച്ച് വിൽക്കും; പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വാഹന മോഷണം പതിവാക്കിയ രണ്ടംഗ സംഘം പൊലിസ് പിടിയിലായി. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബൈക്കുകൾ മോഷ്ടിച്ച ശേഷം അവ പൊളിച്ച് വിൽക്കുന്നവരാണ് അറസ്റ്റിലായത്.
പൂന്തുറ സ്വദേശികളായ നഹാസ്, ഷമീർ എന്നിവരെയാണ് തമ്പാനൂർ പൊലിസ് പിടികൂടിയത്. എസ്.എച്ച്.ഒ. ജിജു കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷ്ടാക്കളെ വലയിലാക്കിയത്. ഇവർ മോഷ്ടിച്ച വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കൊൽക്കത്ത സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ആറ് പേർ പൊലിസ് പിടിയിൽ. ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ളവരാണ് പിടിയിലായത്. മിഥുനെ കണ്ടെത്താനായില്ല തിരച്ചിലിലാണ് പൊലിസ്. ഫ്ലാറ്റ് ഒഴിപ്പിക്കാൻ നൽകിയ ക്വട്ടേഷന് എത്തിയവരാണ് കഴിഞ്ഞ ദിവസം യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. 27കാരിയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലിസ് അറിയിച്ചു.
കൂട്ട ബലാത്സംഗത്തിന് ശേഷം യുവതിയിൽ നിന്ന് കവർന്ന ഫോണും 25000 രൂപയും പ്രതികളിൽ നിന്ന് കണ്ടെത്തി. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള 7 പേരാണ് കൃത്യം നടത്തിയത്. ഇതിൽ ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ള 6 പേരും പൊലിസിന്റെ പിടിയിലായി. മൂന്ന് പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിൽ ഒരാളാണ് മിഥുൻ. ചൊവ്വാഴ്ച രാത്രി യുവതി താമസിക്കുന്ന വീട്ടിൽ എത്തിയാണ് അതിക്രമം നടന്നത്. പൊലിസാണെന്നും ഇവിടെ വേശ്യാലയം പ്രവർത്തിക്കുന്നതായി അറിഞ്ഞ് വന്നതാണെന്നും പറഞ്ഞെത്തിയവർ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ക്രൂരമായി മർദിച്ചു. യുവതിയുടെ മകനും അടിയേറ്റു.
വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും ആവശ്യപ്പെടുകയുമായിരുന്നു. യുവതി എതിർപ്പ് പ്രകടിപ്പിച്ചതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് യുവതിയെ ആക്രമിച്ചു. മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുമ്പോൾ മറ്റുള്ളവർ പുറത്ത് കാവൽ നിൽക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടിരുന്നു. പിന്നാലെ യുവതി പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ മദനായ്ക്കനഹള്ളി പൊലിസ്, അതിക്രമത്തിന് കാവൽ നിന്ന രണ്ടുപേരെ ആദ്യം കസ്റ്റഡിയിലെടുത്തു. പിന്നാലെ മറ്റുള്ളവരെയും പിടികൂടുകയായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നിൽ അയൽക്കാരി നൽകിയ ക്വട്ടേഷനാണോയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരമുണ്ടാക്കിയിരുന്നു. യുവതിയെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് അയൽവാസിയായ അധ്യാപിക ഫ്ലാറ്റ് ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അധ്യാപിക വിദ്യാർഥിയുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാൻ ഏർപ്പാടാക്കിയ ഗുണ്ടകളാണ് ക്രൂരമായ അതിക്രമം നടത്തിയതെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി പൊലിസ് അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."