യുഎസില്‍ വീട് വൃത്തിയാക്കത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ത്യന്‍ വംശജയായ ഭര്‍ത്താവിനെ ഭാര്യ കത്തി കൊണ്ട് കുത്തി; അറസ്റ്റ് ചെയ്ത് പൊലിസ്
യുഎസ്: ഇന്ത്യന്‍ വീടുകളില്‍ ഇന്നും വീട്ടു ജോലികള്‍ കൂടുതല്‍ ചെയ്യുന്നത് സ്ത്രീകള്‍ തന്നെയാണ്.
ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പങ്കാളിത്തമെന്നൊക്കെ പറയുമെങ്കിലും ഇന്ത്യയിലെ വീടുകളില്‍ സ്ത്രീകള്‍ക്കു തന്നെയാണ് എല്ലാ ജോലിയും ഉണ്ടാവുക. എന്നാല്‍, യുഎസില്‍ വീട് വൃത്തിയാക്കുന്നുമായുണ്ടായ ഒരു തര്‍ക്കം ചെന്നെത്തിയത് കത്തിക്കുത്തിലാണ്. ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിച്ച കേസില്‍ നോര്‍ത്ത് കരോലിനയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജയായ ഭാര്യയെ പൊലിസ് അറസ്റ്റ് ചെയ്തു.
നോര്‍ത്ത് കരോലിനയിലെ എലിമെന്ററി സ്‌കൂളില്‍ ടീച്ചര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജയായ ചന്ദ്രപ്രഭ സിങ് (44) വീട് വൃത്തിയാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
ഒക്ടോബര്‍ 12നാണ് സംഭവം. ഞായറാഴ്ചയായിരുന്നു ചന്ദ്രപ്രഭ സിങ് ഭര്‍ത്താവ് അരവിന്ദ് സിങിന്റെ കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തിയതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റിലെ ബല്ലാന്റൈന്‍ പ്രദേശത്തെ ഫോക്‌സ്ഹാവന്‍ ഡ്രൈവിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് സംഭവമെന്നാ പോലിസ് പറഞ്ഞത്.
താന്‍ വീട് വൃത്തിയാക്കാത്തതില്‍ ഭാര്യ നിരാശയിലാണെന്നും മനപ്പൂര്‍വ്വം കത്തി ഉപയോഗിച്ച് തന്നെ ആക്രമിച്ചുവെന്നും ചന്ദ്രപ്രഭയുടെ ഭര്‍ത്താവ് അരവിന്ദ് സിങ് പോല്‌സുകാരോട് പറഞ്ഞു.
എന്നാല്‍, വീട് അലങ്കോലമായി കിടക്കുകയായിരുന്നുവെന്നും വൃത്തിയാക്കാന്‍ പറഞ്ഞിട്ടും ഭര്‍ത്താവ് ചെയ്തില്ലെന്നും താന്‍ രാവിലത്തെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ കൈയില്‍ കത്തി ഉണ്ടായിരിക്കുകയും അസ്വസ്ഥതയോടെ തിരിഞ്ഞ് നോക്കിയപ്പോള്‍ അബദ്ധത്തില്‍ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തി കൊള്ളുകയായിരുന്നുവെന്നുമാണ് ചന്ദ്രപ്രഭ പൊലിസിനോട് പറഞ്ഞത്.
ഉപാധികളോടെ ജാമ്യം
എന്‍ഡ്ഹാവന്‍ എലിമെന്ററി സ്‌കൂളില്‍ കെ3 ഗ്രേഡില്‍ അധ്യാപക സഹായിയായി ജോലി ചെയ്യുന്ന ചന്ദ്രപ്രഭ, മാരകായുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് പൊലിസ് കേസെടുത്തത്. സ്‌കൂള്‍ വസ്തുവകകളില്‍ ആക്രമണം നടന്നിട്ടില്ലെന്നും വിദ്യാര്‍ത്ഥികളോ ജീവനക്കാരോ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഷാര്‍ലറ്റ് മെക്ലെന്‍ബര്‍ഗ് പൊലിസ് ഡിപാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നാലെ പൊലിസ് സ്ഥലത്തെത്തിയപ്പോള്‍ കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദ് സിങിനെയാണ് കണ്ടത്. ചന്ദ്രപ്രഭയെ പൊലിസ് കോടതിയില്‍ ഹജരാക്കി. ഇലക്ട്രോണിക് മോണിറ്ററിങ് ഉപകരണം ധരിക്കുക, ഭര്‍ത്താവുമായി യാതൊരു ബന്ധവും പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെ അവര്‍ക്ക് ജാമ്യം അനുവദിച്ചു. കുറ്റം തെളിയുന്നത് വരെ അവരെ ഷാര്‍ലറ്റ്‌മെക്ലെന്‍ബര്‍ഗ് സ്‌കൂള്‍സ് ഡിസ്ട്രിക്റ്റ് ശമ്പളത്തോടെ സസ്‌പെന്‍ഡ് ചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നു.
An Indian-origin woman, Chandraprabha Singh (44), working as a teacher assistant at Endhaven Elementary School in North Carolina, was arrested for allegedly stabbing her husband, Aravind Singh, during an argument over household cleaning.The incident occurred on October 12 at their apartment on Foxhaven Drive, Ballantyne, Charlotte. According to reports, the couple argued about cleaning the house, and Chandraprabha allegedly attacked her husband with a knife.Aravind Singh told police that his wife was upset because he didn’t help with cleaning and that she intentionally attacked him. Chandraprabha, however, claimed it was an accident — she was cooking with a knife in hand and accidentally injured her husband when she turned around abruptly.Police charged her with assault with a deadly weapon causing serious injury. She was released on conditional bail. Authorities confirmed that the incident did not involve the school premises or any students or staff.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."