61 മില്യൺ ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ മുങ്ങിയ ഗസ്സ, വരുന്നത് കൊടുംതണുപ്പ്; മേൽക്കൂര പോലുമില്ലാതായിപ്പോയ ഒരു ജനത
കണ്ണെത്താ ദൂരത്തോളം തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാത്രം. തലചായ്ക്കാനൊരു തണലോ മേല്‍ക്കൂരയോ നാല് ചുമരുകളോ ഇല്ലാത്ത ഒരു ജനത. കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍ക്ക് മേല്‍ മഴയും വെയിലും തണുപ്പും ഒരുപോലെ പെയ്യുകയാണ്. കേറിക്കിടക്കാനൊരിടമില്ലാത്തതിനാല്‍ മരണം പെയ്യുന്ന ആകാശത്തിന് കീഴെ അവരതെല്ലാം സഹിക്കുകയാണ്.
61 ലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങളാണ് ഗസ്സയിലുള്ളതെന്ന് കഴിഞ്ഞ ദിവസം യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഗസ്സയിലെ കെട്ടിടങ്ങളുടെ മുക്കാല്‍ ഭാഗവും രണ്ട് വര്‍ഷത്തെ വംശഹത്യാ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിലാണ് ഗസ്സയിലെ നാശനഷ്ടങ്ങള്‍ ഭൂരിഭാഗവും സംഭവിച്ചത്. വ്യക്തമായി പറഞ്ഞാല്‍ ഏറ്റവുമധികം കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടത് ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ച് ആദ്യത്തെ അഞ്ച് മാസങ്ങളിലാം. യു.എന്‍ പരിസ്ഥിതി പ്രോഗ്രാം (യു.എന്‍.ഇ.പി) നടത്തിയ വിലയിരുത്തലില്‍ ഗാസയിലെ അവശിഷ്ടങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഉണ്ടായതെന്ന് കണ്ടെത്തി.
2025 ഏപ്രില്‍ മുതല്‍ ജൂലൈ വരെ, റഫയ്ക്കും ഖാന്‍ യൂനിസിനും ഇടയില്‍ തെക്കന്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. എട്ട് മില്യണ്‍ ടണ്‍ അവശിഷ്ടങ്ങളാണ് ഈ കാലളവില്‍ ഇവിടെ കുമിഞ്ഞ് കൂടികിടക്കുന്നത്. അപകടകരമായ വ്യാവസായിക അവശിഷ്ടങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ വരും. പലപ്രദേശങ്ങളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
ഗസ്സയിലെ ഏകദേശം 193,000 കെട്ടിടങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം നശിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ സാറ്റലൈറ്റ് സെന്റര്‍ പ്രോഗ്രാമിന്റെ ഉപഗ്രഹ വിശകലനത്തില്‍ കണ്ടെത്തി. ഇതനുസരിച്ച് 2023 ഒക്ടോബര്‍ ഏഴിന് വംശീയാക്രമണം ആരംഭിക്കുന്നതിന് മുമ്പ് നിലവിലുള്ള കെട്ടിടങ്ങളുടെ ഏകദേശം 78 ശതമാനനവും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, വരാനിരിക്കുന്നത് കൊടും ശൈത്യമാണെന്ന മുന്നറിയിപ്പുമായി ഉനര്‍വയും രംഗത്തെത്തിയിട്ടുണ്ട്. ഇതുംകൂടിയായപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ഗസ്സ. സഹായ വസ്തുക്കള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നത് ഇപ്പോളും ഇസ്‌റാഈല്‍ തടയുന്നുണ്ട്. ശൈത്യകാല സാമഗ്രികളും മറ്റും ഇനിയും ഗസ്സയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ആളുകള്‍ക്ക് കടുത്ത തണുപ്പിനെ തടയാനുള്ള വ്‌സതുക്കള്‍ എത്തിക്കുക എന്നത് അത്യാവശ്യമാണ്. അതിനാല്‍ മാനുഷിക സഹായം ഉടന്‍ പുനഃസ്ഥാപിക്കണം- ഉനര്‍വ ആവശ്യപ്പെടുന്നു.
'അന്താരാഷ്ട്ര കോടതിയുടെ തീരുമാനം ഉണ്ടായിരുന്നിട്ടും യുഎന്‍ആര്‍ഡബ്ല്യുഎയെ ഗസ്സയില്‍ ജോലിയിലേക്ക് മടങ്ങാന്‍ ഇസ്‌റാഈല്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ല' ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്‌റാഈലിന്റെ പബ്ലിക് ബ്രോഡ്കാസ്റ്റ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയിലെ ഫലസ്തീനികള്‍ക്ക് ഇനിയും ആവശ്യമായ മാനുഷിക സഹായം ലഭ്യമായി തുടങ്ങിയിട്ടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
മാനുഷിക സഹായം 'ആവശ്യത്തിന് സാധനങ്ങള്‍ ലഭിച്ചിട്ടില്ല' എന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ അഭിപ്രായം വന്നത്, ഇസ്രായേല്‍ സഹായം അനുവദിക്കുകയും സുഗമമാക്കുകയും യുദ്ധത്തിന്റെ ഒരു മാര്‍ഗമായി പട്ടിണി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്ന് വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അഭിപ്രായം.
ഹമാസുമായുള്ള ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഈ മാസം ആദ്യം എത്തിയിട്ടും സഹായങ്ങള്‍ പ്രവേശിക്കുന്നതിനുള്ള ഇസ്‌റാഈലിന്റെ നിയന്ത്രണം തുടരുകയാണ്. 2023 ഒക്ടോബര്‍ മുതല്‍, ഗാസയിലെ ഇസ്‌റാഈലി വംശഹത്യ യുദ്ധം 68,000-ത്തിലധികം ആളുകളെ കൊന്നൊടുക്കി.
gaza faces a humanitarian crisis as 61 million tons of concrete debris cover the war-torn region. thousands have lost their homes and are preparing to face an extreme winter without proper shelter. international aid agencies warn of severe hardships, food shortages, and health risks in the coming months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."