HOME
DETAILS

ദുബൈയിലെ ഗതാഗത വികസനം: പ്രോപ്പർട്ടികളുടെ വിലയിൽ 16% വരെ വർധന; കൂടുതൽ വർധനവ് ഈ പ്രദേശങ്ങളിൽ

  
October 26, 2025 | 12:58 PM

dubai transport developments fuel up to 16 property price surge downtown marina business bay see highest gains

ദുബൈ: ദുബൈയിലെ റോഡുകളിലും ഗതാഗത സംവിധാനങ്ങളിലും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നടത്തിയ സുസ്ഥിര നിക്ഷേപങ്ങൾ നഗരത്തിലെ പ്രോപ്പർട്ടി വിലകൾ 16 ശതമാനം വരെ വർധിപ്പിച്ചതായി മക്കിൻസി & കമ്പനിയുടെ പുതിയ പഠനം. ആർടിഎയുടെ 20-ാം വാർഷികാഘോഷ വേളയിലാണ് സുപ്രധാന റിപ്പോർട്ട് പുറത്തുവിട്ടത്.

മെട്രോ സ്റ്റേഷനുകളോടും പ്രധാന ഹൈവേകളോടുമുള്ള സാമീപ്യമാണ് റിയൽ എസ്റ്റേറ്റ് വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകമെന്ന് പഠനം എടുത്തുപറയുന്നു. ഡൗൺടൗൺ ദുബൈ, ദുബൈ മറീന, ബിസിനസ് ബേ തുടങ്ങിയ പ്രധാന മേഖലകളിൽ മൊത്തത്തിലുള്ള വിപണി ശരാശരിയേക്കാൾ വലിയ നേട്ടമാണുണ്ടായത്. മെച്ചപ്പെട്ട പ്രവേശനക്ഷമതയും യാത്രാ സമയം കുറച്ചതും പ്രോപ്പർട്ടി ആവശ്യകത വർദ്ധിപ്പിച്ചു.

പ്രധാന കണ്ടെത്തലുകൾ:

  • കഴിഞ്ഞ 15 വർഷത്തിനിടെ, ഗതാഗത പദ്ധതികൾ ദുബൈയുടെ ജിഡിപിയിലേക്ക് 156 ബില്യൺ ദിർഹം സംഭാവന ചെയ്തു.
  • പ്രോപ്പർട്ടികളുടെ മൂല്യം ഏകദേശം 158 ബില്യൺ ദിർഹം വർദ്ധിച്ചു.
  • 2005 മുതൽ റോഡുകളിലും ഗതാഗത സംവിധാനങ്ങളിലുമായി ദുബൈ 175 ബില്യൺ ദിർഹം നിക്ഷേപിച്ചു.

മെട്രോയുടെ പരിവർത്തനം

ഗൾഫ് മേഖലയിലെ ആദ്യത്തെ മെട്രോ സംരംഭമായ ദുബൈ മെട്രോ, നഗരത്തിന്റെ പരിവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി. 16 വർഷത്തിനിടെ, ഈ ശൃംഖല യാത്രാ ദൂരം ഏകദേശം 29.8 ബില്യൺ കിലോമീറ്റർ കുറയ്ക്കാൻ സഹായിച്ചു. ദുബൈ മെട്രോയും ദുബൈ ട്രാമും നിലവിൽ എമിറേറ്റിലൂടെ 100 കിലോമീറ്ററിലധികം ദൂരം വ്യാപിച്ചുകിടക്കുന്നു.

ആഗോള ശരാശരിയേക്കാൾ കൂടുതലാണ് ദുബൈയിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള പ്രവേശനക്ഷമതയെന്ന് പഠനം വെളിപ്പെടുത്തി. മെട്രോ, പൊതുബസുകൾ എന്നിവയെ ആശ്രയിക്കുന്നതിലൂടെയും കുറഞ്ഞ തിരക്കിലൂടെയും കഴിഞ്ഞ 15 വർഷത്തിനിടയിൽ 9.5 ദശലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് ബഹിർ​ഗമനം (പുറന്തള്ളൽ) ഒഴിവാക്കാനായി. ഇത് പൊതുജനാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തി എന്നും ആർടിഎ വ്യക്തമാക്കി.

ഫ്യൂച്ചർ മൊബിലിറ്റി: എയർ ടാക്സികളും ബ്ലൂ ലൈനും

വരാനിരിക്കുന്ന പ്രധാന പദ്ധതികളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ദുബൈ മെട്രോ ബ്ലൂ ലൈനാണ് ഇതിൽ പ്രധാനം. 14 സ്റ്റേഷനുകളും 30 കിലോമീറ്റർ ദൈർഘ്യവുമുള്ള ഈ വിപുലീകരണം 2040 ആകുമ്പോഴേക്കും ഒരു ദശലക്ഷം ജനസംഖ്യയുള്ള ആറ് പ്രധാന ജില്ലകളിൽ സേവനം പ്രദാനം ചെയ്യും.

2026-ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് കരുതുന്ന ഓട്ടോണമസ് ടാക്സികളുടെ പ്രവർത്തനം, ആകാശ ടാക്സി സർവീസ് എന്നിവയിലൂടെ സുസ്ഥിര മൊബിലിറ്റിയുടെ പുതിയ യുഗത്തിലേക്ക് ദുബൈ കടക്കാൻ ഒരുങ്ങുകയാണ്. എയർ ടാക്സികൾക്കായി പരീക്ഷണ പറക്കൽ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. ഗതാഗത നിക്ഷേപങ്ങൾ ദുബൈയുടെ ദീർഘകാല വളർച്ചയ്ക്ക് ഉത്തേജകമായി മാറിയെന്ന് ഈ കണ്ടെത്തലുകൾ അടിവരയിടുന്നതായി ആർടിഎയുടെ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.

dubai's roads and transport authority (rta) marks 20 years with aed 175 billion in investments, boosting property values by 6-16% across the emirate. enhanced metro lines, roads, and cycling tracks improve connectivity, driving premium rises in downtown dubai, dubai marina, and business bay, where accessibility fuels demand and investor interest.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  4 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  4 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  4 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  4 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  4 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  4 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  4 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  4 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  4 days ago