HOME
DETAILS

വിദ്യാര്‍ഥിനികള്‍ യാത്ര ചെയ്ത കാര്‍ അപകടത്തില്‍പ്പെട്ടു; സഊദിയില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം

  
October 26, 2025 | 4:23 PM

tragic saudi car crash claims four female students

റിയാദ്: സഊദിയിലെ തെക്കൻ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. അഞ്ചാമത്തെ വിദ്യാർത്ഥിനി ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഷ-ഖാമീസ് മുഷൈത്ത് റോഡിലാണ് നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. 

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ബിഷയിലെ സ്കൂളിലേക്ക് സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനികള്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ സുരക്ഷാ സേനയും റെഡ് ക്രസന്റും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ നടപടി ക്രമങ്ങൾക്ക് ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

അപകടത്തില്‍ പരുക്കേറ്റ അഞ്ചാമത്തെ വിദ്യാർത്ഥിയെ ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടകാരണം അന്വേഷിക്കുന്നതിനായി അധികൃതര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അപകടം പ്രാദേശിക സമൂഹത്തെ ഞെട്ടലിൽ ആഴ്ത്തിയിട്ടുണ്ട്. അപകടത്തിന് സമൂഹമാധ്യമങ്ങളിൽ പിന്നാലെ രാജ്യവ്യാപകമായി റോഡ് സുരക്ഷാ നിയമങ്ങള്‍ കർശനമാക്കണമെന്നും അവബോധ പരിപാടികള്‍ വ്യാപകമാക്കണമെന്നും ആവശ്യം ഉയർന്നു.

four female students en route to school in saudi arabia's bisha-khamis mushait road perished in a horrific sunday morning collision on october 26, 2025. the fifth survivor clings to life in intensive care at king abdullah hospital in bisha. emergency teams rushed to the scene, as authorities probe the cause amid calls for stricter road safety measures nationwide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്ഷണിക്കപ്പെടാതെ എത്തിയ ആ അതിഥിയെ മരണം വരെ തൂക്കിലേറ്റി'; വൈറലായി എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ലോഗ്ബുക്കിന്റെ ചിത്രം 

uae
  •  3 hours ago
No Image

വനിതാ ഡോക്ട‌റുടെ ആത്മഹത്യ; വിവാഹം കഴിക്കാൻ നിർബന്ധിച്ചത് യുവതിയെന്ന് യുവാവ്, ശാരീരികബന്ധത്തിന് നിർബന്ധിച്ചെന്നും ആരോപണം

crime
  •  3 hours ago
No Image

ശംസുൽ ഉലമ ആദർശ വഴിയിൽ പ്രഭ ചൊരിഞ്ഞ വിശ്വപണ്ഡിതൻ: ദേശീയ സെമിനാർ 

organization
  •  3 hours ago
No Image

ഛത്തീസ്ഗഡില്‍ 21 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി; ആയുധങ്ങള്‍ പൊലിസിന് കൈമാറി

National
  •  4 hours ago
No Image

കോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർക്കായി തെരച്ചിൽ, അതിക്രമം ഡൽഹിയിൽ

National
  •  4 hours ago
No Image

'ഒരു റയൽ മാഡ്രിഡ് കളിക്കാരനായിരുന്നെങ്കിൽ 2023-ലെ ബാലൺ ഡി'ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് പകരം അവന് ലഭിക്കുമായിരുന്നു'; ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ

Football
  •  4 hours ago
No Image

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന വാർത്താസമ്മേളനം നാളെ; രാജ്യവ്യാപക എസ്‌ഐആർ തീയതി പ്രഖ്യാപിച്ചേക്കും

National
  •  4 hours ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കുമെന്ന സൂചന നൽകി സഊദി ഉന്നത ഉദ്യോ​ഗസ്ഥൻ: ആരാണ് തുർക്കി അൽ-ഷെയ്ഖ്; ഓൾഡ് ട്രാഫോർഡിലേക്ക് ഉറ്റുനോക്കി ലോകം

Saudi-arabia
  •  5 hours ago
No Image

യുവതിയുടെ മൃതദേഹം പൊലിസ് സ്റ്റേഷന് സമീപത്ത്; കൊലപാതകം ദൃശ്യം സിസിടിവിയിൽ, കാമുകനായി തെരച്ചിൽ

crime
  •  5 hours ago
No Image

'അദ്ദേഹം ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്'; ശ്രേയസ് അയ്യർക്ക് മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ വമ്പൻ പ്രശംസ

Cricket
  •  5 hours ago